കുട്ടികളുടെ ഫാഷന്‍ ലോകം ഇനി എമിറേറ്റ്‌സ് മാളിലും
ദുബായ്: ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ ടേപില്‍ ഒഇല്‍ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് സ്‌റ്റോര്‍ ദുബായ് എമിറേറ്റ്‌സ് മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ടെപില്‍ ഒഇല്‍ സി.ഇ.ഒ ജോണ്‍സ് സോയിനെന്‍, ജവാദ് ബിസിനസ്സ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഇംതിയാസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ടേപില്‍ ഒഇല്‍ ബ്രാന്‍ഡ് സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്.

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും നവജാതശിശുക്കള്‍ക്കുമുള്ള ഏറ്റവും പുതിയ ഫാഷനിലുള്ള കുഞ്ഞുടുപ്പുകളും, ജാക്കെറ്റുകളും തുടങ്ങി നിരവധി കളക്ഷനുകളാണ് ടെപില്‍ ഒഇല്‍ സ്‌റ്റോറില്‍ ഒരുക്കിയിരിക്കുന്നത്. ജവാദ് ബിസിനസ്സ് ഗ്രൂപ്പാണു ടേപില്‍ ഒഇല്‍ യു.എ.യില്‍ വിതരണം ചെയ്യുന്നത്.

മികച്ച വിലയില്‍ ഫാഷന്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം വിപണിയില്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണു എമിറേറ്റ്‌സ് മാളില്‍ ടേപില്‍ ഒഇല്‍ സ്‌റ്റോര്‍ ഒരുക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.












Click it and Unblock the Notifications