സൗദിയിലേക്കും തിരിച്ചുമുള്ള വിമാന യാത്രയ്ക്ക് നികുതി കൂട്ടി
സൗദി: രാജ്യത്തെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നും 87 സൗദി റിയാല്‍ ഈടാക്കാന്‍ സൗദി സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. നിലവില്‍ 50 റിയാലാണ് യാത്രക്കാരില്‍ നിന്നും ഈടാക്കിയിരുന്നത്. ജനവരി ഒന്നുമുതല്‍ ടിക്കറ്റ് തുകയോടപ്പം തന്നെ ഈ നികുതി കൂടി ഈടാക്കി തുടങ്ങും.
സൗദി വഴി കടന്നുപോകുന്ന വിമാനത്തില്‍ നിന്നും ഇറങ്ങി കയറേണ്ടി വരുന്ന യാത്രക്കാരും തുക നല്‍കേണ്ടി വരും. എന്നാല്‍ വിമാനത്തില്‍ നിന്നും ഇറങ്ങാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ പരിധിയില്‍ വരില്ല. അതാത് എയര്‍ലൈനുകളില്‍ നിന്നാണ് തുക ഏവിയേഷന്‍ വകുപ്പ് ഈടാക്കുക.

ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും നടത്തുന്ന പഠനങ്ങളിലൂടെ തുക മാറ്റി നിശ്ചയിക്കും. ക്യത്യസമയത്ത് പണമടക്കാത്ത എയര്‍ലൈനുകള്‍ക്ക് പിഴ ഈടാക്കുമെന്നും സിവില്‍ ഏവിയേഷന്‍ അറിയിപ്പില്‍ പറയുന്നു. സൗദിയില്‍ നിന്നും പോകുന്നവരും സൗദിയിലേക്ക് വരുന്നവരുമായ യാത്രക്കാര്‍ക്ക് ഇനി ചിലവേറുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications