മരണത്തെപ്പറ്റി പഠിപ്പിച്ച് മടങ്ങിയ ടീച്ചര്‍മരിച്ചു

മരിയ്ക്കുന്നതിന് മണിയ്ക്കൂറുകള്‍ മുന്‍പാണ് മരണത്തെപ്പറ്റിയും മരണാനന്തര ജീവിതത്തെപ്പറ്റിയുമാണ് അധ്യാപിക ക്ളാസെടുത്തത്. മണിയ്ക്കൂറുകള്‍ക്കകം മരണം ജാമിലയെ കവര്‍ന്നെടുത്തതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥിനികളും. അപകടത്തില്‍ നാല് അധ്യാപികമാര്‍ക്ക് കൂടി പരുക്കേറ്റു.
മരണത്തിന് ശേഷമൊരു ജീവിതമുണ്ടെന്നും ഇതിനായി തയ്യാറായിരിയ്ക്കണമെന്നും നല്ലപ്രവര്‍ത്തികള്‍ ചെയ്യണമെന്നും അധ്യാപിക കുട്ടികളോട് പറഞ്ഞിരുന്നു. അധ്യാപികയുടെ ഈ വാക്കുകള്‍ തന്നെയാണ് സഹപ്രവര്‍ത്തകര്‍ അവരുടെ ഓര്‍മ്മയ്ക്കായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കുറിച്ചതും. സൗദിയിതെ വടക്ക് പടിഞ്ഞാറുള്ള ഹായില്‍ എന്ന സ്ഥലത്താണ് അധ്യാപികയുടെ താമസം. സൗദി മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.












Click it and Unblock the Notifications