സൗദി: ക്ലാസ് മുറിയില്‍ ഇരുന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകന്റെ ചീട്ടുകളി പിടിക്കപ്പെട്ടു
സൗദി: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ചീട്ടുകളിച്ച അധ്യാപകന്റെ വീഡിയോ വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്നും വീട്ടുക്കാര്‍ കണ്ടെത്തി.
ക്ലാസ് സമയത്ത് വിദ്യാര്‍ത്ഥികളും അധ്യാപകനും ചീട്ടുകളിക്കുന്നത് കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥി കൗതുകത്തിന് പകര്‍ത്തിയതാണ് അധ്യാപകന് പണി കിട്ടിയത്.

വിദ്യാര്‍ത്ഥിയുടെ ഫോണ്‍ വീട്ടുക്കാര്‍ പരിശോധിക്കുന്നതിനിടയിലാണ് വീഡിയോ കണ്ടെത്തിയത്. ഉടന്‍ തന്നെ വിദ്യാഭ്യാസ അതോറിറ്റിയെ വിവരം അറിയിക്കുകയും ചെയ്തു.
സംഭവത്തില്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ആവശ്യപ്രകാരം അധ്യാപകനെ ചോദ്യം ചെയ്തു വരികയാണ്. ജോലിയില്‍ നിന്നം പിരിച്ചു വിടാനുള്ള സാധ്യതകളാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്.












Click it and Unblock the Notifications