സൗദി: ടീച്ചര്‍ക്ക് ദേഷ്യം വന്നാല്‍ ശിക്ഷിക്കുന്നത് ലൈറ്റര്‍ കൊണ്ട് തീ വെച്ചാണ്
റിയാദ്: അധ്യാപകര്‍ കുട്ടികളെ ശിക്ഷിക്കുന്ന രീതികള്‍ പലപ്പോഴും ക്രൂരമാണ്. സൗദിയിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയെ മുഖത്തും കൈകളിലും ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ച് അധ്യാപിക ശിക്ഷിച്ചത്.
ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ മുഖത്തും കൈയിലും കണ്ടതിനെ തുടര്‍ന്നാണ് വീട്ടുക്കാര്‍ അറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ക്കും പോലീസിനും നല്‍കിയ പരാതിയില്‍ ഏഷ്യന്‍ വംശജയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.

പരാതിയെ തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ടു. സൗദി തലസ്ഥാനമായ റിയാദിലെ സ്‌കൂളിലാണ് സംഭവം നടന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.












Click it and Unblock the Notifications