4വയസുകാരന്‍റെ മുഖത്ത് ടീച്ചര്‍ ചൂടുചായ ഒഴിച്ചു
റിയാദ്: ആദ്യമായി സ്‌കൂളിലെത്തിയ നാല് വയസ്സുകാരന്റെ മുഖത്ത് ചൂടു ചായ വീണു. സ്‌കൂളില്‍ എത്തിയതിന്റെ രണ്ടാമത്തെ ദിവസമാണ് കുട്ടിയ്ക്ക് ദുരനുഭവം ഉണ്ടായത്. അധ്യാപികയുടെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ ചായ കുട്ടിയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഘോബറിലെ ഒരു സ്‌കൂളിലാണ് സംഭവം നടക്കുന്നത്.
കുട്ടിയുടെ നെറ്റിയിലും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. വളരെ സന്തോഷത്തോടെ മകനം സ്‌കൂളില്‍ അയച്ച കുട്ടിയുടെ പിതാവിനെയും സംഭവം ഏറെ ദുഖിപ്പിയ്ക്കുന്നു. അജെല്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപികയുടെ അശ്രദ്ധയാണ് കുട്ടിയ്ക്ക് പൊള്ളലേല്‍ക്കാന്‍ ഇടയാക്കിയകെന്നാണ് അരോപണം. സംഭവത്തെത്തുടര്‍ന്ന് അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. ഇവരുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല.
ഗുരുതരമായ പരുക്കല്ലാത്തതിനാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി ആശുപത്രി വിടുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു












Click it and Unblock the Notifications