കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള സ്‌കൂള്‍; ടീം ഇന്ത്യ നിവേദനം നല്‍കി

Google Oneindia Malayalam News

ഷാര്‍ജ: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഷാര്‍ജ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് ടീം ഇന്ത്യ ആവശ്യപ്പെട്ടു. ഇതിനായുള്ള നിവേദനം ഇന്ത്യന്‍ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, ഇന്ത്യന്‍ അംബാസിഡര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഭരണസമിതി എന്നിവര്‍ക്ക് കൈമാറി. ടീം ഇന്ത്യ ഭാരവാഹികളും കുട്ടികളുടെ രക്ഷിതാക്കളും ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

ഇത്തരത്തിലുള്ള കുട്ടികളുടെ പരിപാലനവും,വിദ്യാഭ്യാസവും തുലോം വിരളവും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ചെലവേറിയതുമാണ്.ഇത്തരം കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തുവാന്‍ തങ്ങള്‍ നിര്‍ബ്ബന്ധിതരാണെന്നും, ഇവര്‍ മറ്റ് കുട്ടികളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.മാതാപിതാക്കളില്‍ ഇരുവര്‍ക്കും ജോലിയുണ്ടായിരുന്നവരില്‍ ഒരാള്‍ ജോലി രാജിവെച്ച് ഇവരുടെ പരിപാലനത്തിനായി സമയം മാറ്റി വെക്കേണ്ട അവസ്ഥ കടുത്ത സാമ്പത്തീക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും രക്ഷിതാക്കള്‍ പറയുന്നു.

img-0950

അഞ്ചു വര്‍ഷത്തിലേറെയായി നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, തങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണയും നേതൃത്വവും വാഗ്ദാനംചെയ്ത് നിവേദനം കൈപ്പറ്റി. വൈ.എ റഹീം, ജോമി കുരുവിള,സി പി മാത്യൂ, ഹരിലാല്‍, രാജു വര്‍ഗീസ് പത്തനംതിട്ട, റെജി പി.കെ, ജിനോഷ്, ശശി വാരിയത്, നിഷാബ് എന്നിവര്‍ സംബന്ധിച്ചു.

English summary
Sharjah: Team India demanded memorandum for providing school for the children with disabilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X