ഷാര്‍ജ ഒരു ജിന്നിന് ഇങ്ങനെയൊക്കെ ചെയ്യാമോ? 17 കാരി കാട്ടിക്കൂട്ടിയതിന് അമ്മ പറയുന്നത്..
ഷാര്‍ജ: തന്നെ ജിന്ന് പിടികൂടിയിരിയ്ക്കുകയാണെന്ന് കരുതി 17കാരിയായ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പാകിസ്താനിയായ പെണ്‍കുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പുകള്‍ മുറിച്ചും വേദന സംഹാരികള്‍ കഴിച്ചുമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ജിന്നാണ് തന്റെ മകളെ കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്ന് അമ്മ ആരോപിയ്ക്കുന്നു. കറിക്കത്തി ഉപയോഗിച്ചാണ് പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ചത്. ശേഷം വേദന സംഹാരികള്‍ കഴിയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അപകടകരമായ അവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എമറാത്ത് അല്‍ യൂം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാനസികമായ ഒട്ടേറെ പ്രശ്‌നങ്ങളാല്‍ മകള്‍ ബുദ്ധിമുട്ടുകയാണെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. ജിന്നുകളാണ് മകളെ നിയന്ത്രിയ്ക്കുന്നതെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications