Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 10 ഇന്ത്യക്കാര്‍ സൗദിയില്‍ പിടിയിലായി

റിയാദ്: ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മൂന്നു മാസത്തിനിടെ 334 പേരെ സൗദി സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. വിവിധ പ്രവിശ്യകളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്ലാനുകള്‍ തയ്യാറാക്കിയവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. പിടിയിലായവരി 85 ശതമാനം പേരും സൗദികളാണ്.

യെമന്‍, സിറിയ, തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണു പിടിയിലായ മറ്റുള്ളവര്‍. ഭീകരരെ പാര്‍പ്പിക്കുന്ന ജയിലുകളിലെ തടവുകാരുടെ എണ്ണം ഇതിനകം 3797 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ 3194 പേരും സൗദികളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 10 ഇന്ത്യക്കാര്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദിയില്‍ അറസ്റ്റിലായിട്ടുണ്ട്.

riyadh-map

36 പാക്കിസ്ഥാനികളും 6 ഇറാഖ് പൗരന്‍മാരും അറസ്റ്റിലായവരില്‍പ്പെടും. ഭീകര പ്രവര്‍ത്തനങ്ങളില്‍പ്പെട്ട് അറസ്റ്റിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ഇന്ത്യ നേരെത്തെ തേടിയിരുന്നു. ഇവരില്‍ചിലരുടെ കേസുകള്‍വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരുടെ കേസുകള്‍ വിചാരണ ഘട്ടത്തിലാണ്.

തീവ്രവാദികളുമായി ബന്ധം പുലര്‍ത്തുകയും രാജ്യത്ത് ഭീകരവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പദ്ധതി തയ്യാറാക്കിയതാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+