ദുബായ് കെഎംസിസി യില്‍ പാഠപുസ്തക എക്‌സ്‌ചേഞ്ച് മേള
ദുബായ്: വിദ്യാഭ്യാസ പഠന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ടെക്സ്റ്റു ബുക്കുകളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിനും വേണ്ടി ദുബായ് കെ.എം.സി.സി പാഠപുസ്തക കൈമാറ്റ മേള സംഘടിപ്പിക്കുന്നു.
മൈ ഫ്യൂച്ചര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ പാഠപുസ്തക കൈമാറ്റ മേള ഈ മാസം ഇരുപത്തി അഞ്ചാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ 6.00 മണിവരെ ദുബായ് കെ.എം.സി.സി. അല്‍ ബറാഹ ഗ്രൗണ്ടിലാണ് നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിച്ചുകഴിഞ്ഞ പാഠപുസ്തകങ്ങളും ഗൈഡുകളും കൈമാറി ഉയര്‍ന്ന ക്ലാസ്സുകളിലേക്കുള്ളവ കൈപ്പറ്റുന്നത്തിനുള്ള ഒരു അവസരമൊരുക്കലാണ് ഈ സൗജന്യ പാഠപുസ്തക കൈമാറ്റ മേള ലക്ഷ്യമിടുന്നത്. ദുബായ് കെ.എം.സി.സി. വിമന്‍സ് വിംഗിന്റെ സജീവ പങ്കാളിത്തത്തോടെയാണ് ടെക്സ്റ്റുബുക്കുകളുടെ ശേഖരണവിതരണം നടക്കുക.

അധ്യയനം കഴിഞ്ഞ ഒന്നുമുതല്‍ പത്താം തരം വരെയുള്ള പാഠപുസ്തകങ്ങളും ഗൈഡുകളും (കേരള&സി.ബി.എസ്.ഇ.) പരമാവധി ശേഖരിച്ച് സൗജന്യ പാഠപുസ്തക കൈമാറ്റമേളയിലെത്തിച്ച് തങ്ങളുടെ മക്കളോടൊപ്പം മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമായ മേള പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഴുവന്‍ രക്ഷിതാക്കളോടും ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ: സാജിദ് അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ ഷെഹീര്‍ കൊല്ലം എന്നിവര്‍ അഭ്യര്‍ഥിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 04 2727773 എന്ന നമ്പറില്‍ വിളിക്കുക.












Click it and Unblock the Notifications