തളിപ്പറമ്പ സി എച്ച് സെന്റര്‍ ഷാര്‍ജ ചാപ്റ്റര്‍ കാരുണ്യ സംഗമം സംഘടിപ്പിച്ചു
ഷാര്‍ജ : ഉത്തര മലബാറിലെ ഏറ്റവും വലിയ ആതുരാലയമായ പരിയാരം മെഡിക്കല്‍ കോളേജിനടുത്ത് പ്രവര്‍ത്തിക്കു തളിപ്പറമ്പ സി എച്ച് സെന്റര്‍ ഷാര്‍ജ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിയുടെ അദ്ധ്യക്ഷതയില്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ടി കെ അബ്ദുല്‍ ഹമീദ് ഉല്‍ഘാടനം നിര്‍വഹിച്ചു.
പരിപാടിയുടെ ഭാഗമായി ജീവ കാരുണ്യ ആതുര പ്രവര്‍ത്തന രംഗത്ത് ഏഴ് പതിറ്റാണ്ടുകളായി നിസീമമായ സേവനം ചെയ്യുന്ന സെന്റര്‍ പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്ററെയും ഷാര്‍ജയില്‍ പ്രവാസികള്‍ക്കിടയില്‍ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് അറിയപ്പെടുന്ന അഡ്വ മുഹമ്മദ് സല്‍മാന്‍ അല്‍ മര്‍സൂഖിയെയും ആദരിച്ചു.

സെന്റര്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ കരീം ചേലേരി സി എച്ചി സെന്ററിനെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. തളിപ്പറമ്പ മുനിസിപ്പല്‍ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം, സെന്റര്‍ ദുബായ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഒ മൊയ്തു, കൊടിപ്പോയില്‍ മുസ്തഫ, ഒര്‍ഗനൈസ് സെക്രട്ടറി അസൈനാര്‍ ചപ്പാരപ്പടവ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ അള്ളാംകുളം സ്വാഗതവും ട്രഷറര്‍ ഏ സി ഇഖ്ബാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications