തളിപ്പറമ്പ സി എച്ച് സെന്റര്‍ ഷാര്‍ജ ചാപ്റ്റര്‍ കാരുണ്യ സംഗമം മെയ് 27ന്
ഷാര്‍ജ : നിര്‍ധന രോഗികളുടെ ആശ്രയമായ് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ സി എച്ച് സെന്ററിന്റെ ഷാര്‍ജ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കാരുണ്യ സംഗമം മെയ് 27 ന് ഷാര്‍ജ പാകിസ്താന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കും. പരിപാടി ഷാര്‍ജ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ഔഖാഫ് ഡയരക്ടര്‍ ശൈഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് ഖാലിദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുമെന്ന് സെന്റര്‍ ഭാരവഹികള്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി ജീവ കാരുണ്യ ആതുര പ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടുകളായി നിസീമമായ സേവനം ചെയ്യുന്ന സെന്റര്‍ പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്ററെ ആദരിക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ സെന്റര്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ കരീം ചേലേരി, അറബി പ്രമുഖര്‍, ആതുര സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായി പങ്കെടുക്കും.

പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെന്റര്‍ പ്രവര്‍ത്തക സമിതി യോഗം പരിപാടിയുടെ അന്തിമ രൂപം നല്‍കി. യോഗത്തില്‍ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഇരിക്കൂര്‍, കെ എം സി സി കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ഷഹീര്‍ ശ്രീകണ്ഡാപുരം സെന്റര്‍ ഓര്‍ഗനൈസ് സെക്രട്ടറി അസ്സൈനാര്‍ ചപ്പാരപ്പടവ, സെന്റര്‍ ഭാരവാഹികളായ അഹമ്മദ് കുഞ്ഞി എട്ടിക്കുളം, ബഷീര്‍ കണ്ണൂര്‍, സമീര്‍ ഇരുമ്പന്‍, ഇര്‍ഷാദ് കെ പി, ഷഫീഖ് കോറോത്ത്, മുഹമ്മദ് മാട്ടുമ്മല്‍, സലാം മന്ന , സമീര്‍ പാട്ടയം, സലാം ദാലില്‍, ഹംസ മൗലവി, ഷുഹൈബ് പി കെ , തയ്യിബ്, അബ്ദുള്ള പാമ്പുരുത്തി, അയ്യൂബ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ അള്ളാംകുളം സ്വാഗതവും ട്രഷറര്‍ ഏ സി ഇഖ്ബാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications