വെറും പതിമൂന്ന് മലയാളികളുടെ മൊത്തം ആസ്തി 20 ബില്യന്‍ ഡോളര്‍!!!
ദുബായ്: കമ്പനികളുടെ ആസ്തി, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ ഉണ്ടാകാവുന്ന മൂല്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറേബ്യന്‍ ബിസിനസ് മുന്‍നിരയിലുള്ള 50 സമ്പന്നരുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയിലെ 13 കേരളീയരുടെ ആകെ ആസ്തി ഏകദേശം 20 ബില്യന്‍ ഡോളറാണ്. മുന്‍നിരയിലുള്ള 50 ഇന്ത്യക്കാരുടെ ആകെ ആസ്തി 60 ബില്യന്‍ ഡോളറാണ്.
ഇതില്‍ 26 ശതമാനത്തോളം ആസ്തി രേഖപ്പെടുത്തി മലയാളികള്‍ ഗള്‍ഫ് മേഖലയുടെ സമ്പദ് ഘടനയ്ക്ക് നല്കുന്ന സംഭാവന അടിവരയിടുന്നു. ആര്.പി ഗ്രൂപ്പ് മേധാവി ഡോ.രവി പിള്ളയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആസ്തി 4.6 ബില്യന്‍ ഡോളര്‍. ലുലു ഗ്രൂപ്പ് മേധാവി യുസഫലി എം. എ. യാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. ആകെ ആസ്തി 4.47 ബില്യന്‍ ഡോളര്‍. തൊട്ടു പിന്നില്‍ ജെംസ് എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ്.

ആസ്തി 2.5 ബില്യന്‍ ഡോളര്‍. മലയാളികളില്‍ നാലാം സ്ഥാനത്ത് ആസ്റ്റര്‍ ഡി.എം. ഗ്രൂപ്പ് ചെയര്മാന് ഡോ. ആസാദ് മൂപ്പനാണ്. 1.7 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള അദ്ദേഹം ഗള്‍ഫ് മേഖലയിലെ ആരോഗ്യ രംഗത്തെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരന് എന്ന ബഹുമതി സ്വന്തമാക്കുന്നു. ശോഭ ഗ്രൂപ്പ് ചെയര്മാന് പി. എന്‍.സി. മേനോന്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് എന്നിവരും പട്ടികയിലുണ്ട്.
ഗള്‍ഫിലെ 13 സമ്പന്നരായ മലയാളികള്‍:
1. ഡോക്ടര്‍ രവി പിള്ള, ചെയര്മാന്, ആര് പി ഗ്രൂപ്പ്
2. യൂസഫലി, ചെയര്മാന്, ലുലു ഗ്രൂപ്പ്
3. സണ്ണി വര്‍ക്കി, ഫൗണ്ടര്‍ & ചെയര്മാന്, ജെംസ് എഡ്യുക്കേഷന്‍
4. ഡോക്ടര്‍ ആസാദ് മൂപ്പന്, ചെയര്മാന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍
5. ഷംസീര്‍ വയലില്‍, ഫൗണ്ടര്‍, വിപിഎസ് ഹെല്‍ത്ത്കെയര്‍
6. പി എന്‍ സി മേനോന്, ചെയര്മാന്, ശോഭ ഗ്രൂപ്പ്
7. ജോയ് ആലുക്കാസ്, ഓണര്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ്
8. ഫൈസല്‍ കോട്ടികൊള്ളന്‍, സി ഇ ഒ, കെ ഇ എഫ് ഹോള്‍ഡിങ്ങ്സ്
9. കോറത്ത് മൊഹമ്മദ്, ഫൗണ്ടര്‍ കോറത്ത് ഗ്രൂപ്പ്
10. തുംമ്പെ മൊയ്തീന്, പ്രസിഡന്റ്, തുംമ്പെ ഗ്രൂപ്പ്
11. അദീബ് അഹമ്മദ്, സി ഇ ഒ, ലുലു എക്സ്ചേഞ്ച്
12. കെ മുരളീധരന്, ചെയര്മാന്, സതേണ്‍ ഫ്രാഞ്ചൈസ് കമ്പനി ഗ്രൂപ്പ്
13. ദിലീപ് രാഹുലന്, ഫൗണ്ടര്‍, പസഫിക് കണ്ട്രോള്സ്
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications