Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമന്‍ വി കെയര്‍ കാമ്പയിന്‍ 20നു സമാപിക്കും

ദുബായ്: എമിറെറ്റസ് റെഡ് ക്രെസന്റുമായി സഹകരിച്ചു ദുബായ് കെ.എം.സി.സി നടത്തി വരുന്ന യെമന്‍ വി കെയര്‍ കാമ്പയിന്‍ ഈ മാസം ഇരുപതിന് സമാപിക്കും. കീഴ്ഘടകങ്ങളില്‍ നിന്നും കെ.എം.സി.സി പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച സംഖ്യയും മറ്റ് വിഭവങ്ങളും 22ന് റെഡ് ക്രെസന്റിനു കൈമാറും.

ദുബായ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി മുഖേന സമാഹരിച്ച ഒരു ലക്ഷം രൂപ മണ്ഡലം യെമന്‍ കാമ്പയിന്‍ ചെയര്‍മാന്‍ പി.കെ ഇസ്മായില്‍ ദുബായ് കെ.എം.,സി.സി സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിക്ക് കൈമാറി. ഇനിയും ഫണ്ട് ഏല്‍പിക്കാന്‍ ബാക്കിയുള്ള മണ്ഡലം കമ്മിറ്റികള്‍ ഇരുപതാം തിയ്യതിക്ക് മുമ്പായി ദുബായ് കെ.എം.സി.സി ഓഫീസില്‍ എത്തിക്കണമെന്ന് ദുബായ് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

yeman-1

യോഗത്തില്‍ ആക്റ്റിംങ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ ആദ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഉമ്മര്‍ ആവയില്‍, ഓ.കെ ഇബ്രാഹിം,ഇസ്മായില്‍ ഏറാമല, അഡ്വ:സാജിദ് അബൂബക്കര്‍, ഉസ്മാന്‍ പി.തലശ്ശേരി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ശുക്കൂര്‍, എന്നിവര്‍ സംബന്ധിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+