Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്ഭുതനഗരവുമായി സൗദി മുന്നോട്ടുതന്നെ; ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്ത്

റിയാദ്: സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ ദി ലൈന്‍ നിര്‍മാണം ആരംഭിച്ചു. രാജ്യത്തിന്റെ വടക്ക് - പടിഞ്ഞാറന്‍ തബൂക്ക് പ്രവിശ്യയില്‍ നിയോമില്‍ ആണ് സൗദി അറേബ്യയുടെ മെഗാ സിറ്റി പദ്ധതിയായ 'ദി ലൈന്‍' നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മാണത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

2017 ലാണ് ദി ലൈന്‍ എന്ന ആശയം ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ ചില വാസ്തുശില്പികളും സാമ്പത്തിക വിദഗ്ധരും ഇതിന്റെ സാധ്യതയെ ചോദ്യം ചെയ്തിരുന്നു. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം. പറക്കും ടാക്‌സികള്‍, റോബോട്ട് ജോലിക്കാര്‍ തുടങ്ങിയവ പോലുള്ള അത്യാധുനിക സംവിധാനങ്ങളാണ് അത്ഭുത നഗരമെന്ന് വിശേഷിപ്പിക്കുന്ന ലൈനിലുണ്ടാകുക.

1

Image Credit: Screengrab from Twitter Video@Alyami2030P

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് അത്ഭുത നഗരത്തിന്റെ പ്രവൃത്തി. പുറത്ത് വന്ന നിര്‍മ്മാണ ദൃശ്യങ്ങളില്‍ നിയോമിലെ വന്‍തോതിലുള്ള ഒരു ഭാഗം പിടിച്ചെടുക്കപ്പെട്ടിട്ടുണ്ട്. മരുഭൂമിയുടെ മധ്യത്തില്‍ നിരവധി ട്രക്കുകളും യന്ത്രങ്ങളും പ്രവര്‍ത്തിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 170 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന കണ്ണാടിയില്‍ പൊതിഞ്ഞ അംബരചുംബികളുടെ സമാന്തര ഘടനകളാണ് ദ ലൈന്‍ എന്നറിയപ്പെടുക.

2

Image Credit: Screengrab from Twitter Video@Alyami2030P

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ദി ലൈനിന്റെ ഡിസൈനുകള്‍ പ്രഖ്യാപിച്ചത്. കാറ്റ്, സൗരോര്‍ജ്ജം, ഹൈഡ്രജന്‍ എന്നിവയുള്‍പ്പെടെ പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായിരിക്കും ലൈന്‍. ലൈനിലെ നിവാസികള്‍ പ്രകൃതിയുമായി സഹവസിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടത്തുന്ന സൊസൈറ്റികളിലായിരിക്കും ജീവിക്കുക.

3

Image Credit: Screengrab from Twitter Video@Alyami2030P

റോഡുകളോ കാറുകളോ ഉണ്ടാകില്ല. 95% ഭൂമിയും പ്രകൃതിക്കായി സംരക്ഷിക്കപ്പെടും. പരമ്പരാഗത നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗതാഗതത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കും എന്നാണ് നിയോം വെബ്‌സൈറ്റ് പറയുന്നത്. 50,000 കോടി മുതല്‍ മുടക്കുള്ളതാണ് പദ്ധതി.

4

Image Credit: Screengrab from Twitter Video@Alyami2030P

2024 ല്‍ ദി ലൈനിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കപ്പെടും എന്നാമ് കരുതുന്നത്. 2030 ഓടെ നിര്‍മാണം മുഴുവനായും പൂര്‍ത്തിയാകും. 170 കിലോമീറ്റര്‍ നീളത്തിലും 200 മീറ്റര്‍ വീതിയിലും 500 മീറ്റര്‍ ഉയരത്തിലുമാണ് അത്ഭുതനഗരത്തിന്റെ നിര്‍മാണം. 90 ലക്ഷം പേര്‍ക്ക് ഈ നഗരത്തില്‍ താമസിക്കാനാവും എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+