Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലും വീടും കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാര്‍ഷികോത്സവം നടത്തി.

ദുബായ്: യുഎയിലെ ജൈവ കര്‍ഷകര്‍ക്ക് പുതിയ അവബോധം പകര്‍ന്ന് വയലും വീടും ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാര്‍ഷികോത്സവം നടത്തി.

ദുബായ് ഖിസൈസ് അല്‍ തവാര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ ആയിരത്തോളം കര്‍ഷക സുഹൃത്തുക്കള്‍ പങ്കെടുത്തു.കേരളത്തിലെ പ്രമുഖ കാര്‍ഷിക വിദഗ്ധനും ഇടുക്കി വി എഫ് പി സി അസി.മാനേജറുമായ ദീപന്‍ വെളമ്പത്ത് ഉദ്ഘാടനം ചെയ്തു.റഷീദ് കാട്ടിപ്പരുത്തി അധ്യക്ഷത വഹിച്ചു.

karshikotsavam


പ്രശസ്ത പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ മുഖ്യ പ്രഭാഷണം നടത്തി. യു എ യിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട റസീന റഷീദ്, ആനന്ദ് ആര്‍ കുറുപ്പ് എന്നിവരെയും മാധ്യമ പ്രവര്‍ത്തകരായ ലിയോ രാധാകൃഷ്ണന്‍, റോയ് റാഫേല്‍, ഐപ്പ് വള്ളിക്കാടന്‍, ശശികുമാര്‍ രത്‌നഗിരി എന്നിവരെയും പ്രവാസി എഴുത്തുകാരന്‍ ബഷീര്‍ തിക്കൊടി ,ഗ്രാഫിക് ഡിസൈന്‍ വിദഗ്ധന്‍ സദാനന്ദന്‍ മാധവന്‍, നജീബ് ഇസ്മയില്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.ഡോ. നജീബ് അഹമ്മദ്,അബ്ദുള്‍ സലാം,രാജി ശ്യാംസുന്ദര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാര്‍ഷിക രംഗത്തെ നവീന രീതികളായ അക്വാ പോണിക്‌സ്, ടവര്‍ ഗാര്‍ഡന്‍ ,ഡ്രിപ് ഇറിഗേഷന്‍ എന്നിവയെക്കുറിച്ചുള്ള അവതരണവും സൗജന്യവിത്ത് വിതരണവും ഉണ്ടായിരുന്നു. നാദ് അല്‍ ഷിബ യിലെ വയലും വീടും കൂട്ടായ്മയുടെ കൃഷിയിടം മോഹനന്‍ വൈദ്യരും ദീപന്‍ വെളമ്പത്തും സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+