Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈബര്‍ അക്രമങ്ങള്‍ തടയാന്‍ ജിസിസി രാജ്യങ്ങളെ ബ്രിട്ടണ്‍ സഹായിക്കും

മനാമ: 37 മത് ജി.സി.സി സുപ്രീം കൌണ്‍സില്‍ ഉച്ചകോടി ബഹറിനിലെ സാക്കിര്‍ പാലസില്‍ സമാപിച്ചു. അറബ് രാഷ്ട്രങ്ങളുടെ സഹകരണവും സംരക്ഷണവും ചര്‍ച്ച ചെയ്തുകൊണ്ടുള്ള ദ്വിദിന ഉച്ചകോടിയില്‍ ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധി സംഘങ്ങളും പങ്കെടുത്തു.

ബഹറിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ ക്ഷണം സ്വീകരിച്ചെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സമ്മേളനത്തിന്റെ വിശിഷ്ടാഥിതിയായിരുന്നു. തെരേസ മേ യുടെ ആദ്യ ബഹറിന്‍ സന്ദര്‍ശനമാണിത്. ജിസിസി രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ ബ്രിട്ടന്റെ എല്ലാ പിന്തുണയും തെരേസ മേ വാഗ്ദാനം ചെയ്തു.

img-5482

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് , കുവൈത്ത് അമീര്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ, ഒമാന്‍ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് ആല്‍ സഈദ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി എന്നിവരാണ് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്തത്.

സിറിയയിലെയും യമനിലെയും സംഘര്‍ഷം, എണ്ണ വിലയിടിവ്, ഭീകരവിരുദ്ധ പോരാട്ടം , ജി.സി.സി. രാജ്യങ്ങളും ലോകരാജ്യങ്ങളും തമ്മിലുള്ള ബന്ധം, മേഖലയിലെ രാഷ്ട്രീയം, പ്രതിരോധം, സാമ്പത്തികം, സാമൂഹികം സുരക്ഷ, തുടങ്ങിയ വിഷയങ്ങളെ കുറിച്ചെല്ലാം സമ്മേളനം ചര്‍ച്ച ചെയ്തു . രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ജി.സി.സിയും ബ്രിട്ടനും തമ്മില്‍ തന്ത്രപ്രധാന പങ്കാളിത്തത്തിന് ധാരണയായി. സമുദ്ര സൈബര്‍ സുരക്ഷാ മേഖലകളിലും സഹകരണ ശക്തമാക്കും. ജി.സി.സിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടത്താനും പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

സ്വതന്ത്രവും തുറന്നതും സമാധാനപൂര്‍ണവും സുരക്ഷിതവുമായ സൈബര്‍ ലോകത്തിനായി പ്രവര്‍ത്തിക്കും. സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതിന് ബ്രിട്ടന്‍ സഹായിക്കും. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗള്‍ഫില്‍ ഉടനീളം ബ്രിട്ടീഷ് സാന്നിധ്യം ശക്തമാക്കും. ദുബായില്‍ കേന്ദ്രീകരിച്ച റീജനല്‍ ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ് മുഖേനയാണ് ഗള്‍ഫില്‍ സാന്നിധ്യം ശക്തമാക്കുക. മയക്കുമരുന്ന് കടത്ത് തടയുന്നതിനും ബ്രിട്ടന്‍ സഹകരിക്കും. രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരണത്തിന് ബ്രിട്ടന്‍ പിന്തുണ നല്‍കും. എണ്ണയിതര വ്യവസായങ്ങള്‍, കണ്ടുപിടിത്തം, സാങ്കേതിക വിദ്യാഭ്യാസവും പരിശീലനവും, സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ബ്രിട്ടീഷ് സഹകരണം ലഭ്യമാക്കും

സുരക്ഷയും വികസനവും പരസ്പര ബന്ധമുള്ളതാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ബാധിക്കുന്ന രാഷ്ട്രീയ, സാന്പത്തിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് 37 മത് ജി.സി.സി ഉച്ചകോടി നടക്കുന്നത്. പരസ്പര സഹകരണം വളര്‍ത്താന്‍ ഉച്ചകോടി സഹായിക്കും. ജി.സി.സി രാജ്യങ്ങള്‍ക്ക് ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി കോമണ്‍ മാര്‍ക്കറ്റ്, വൈദ്യുതി, ജലം, കസ്റ്റംസ് യൂണിയന്‍ ആസൂത്രണം, ആധുനിക ടെലികമ്മ്യൂണിക്കേഷന്‍, ഗതാഗത നെറ്റ്‌വര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ രാജാവ് അഭിനന്ദിച്ചു.

അറബ് മേഖല ഇന്ന് പരിതാപകരമായ ഒരവസ്ഥയില്‍ കൂടിയാണ് കടന്നു പോകുന്നതെന്നും, അതിലേയ്ക്ക് നയിക്കുന്നത് തീവ്രവാദം എന്ന വിപത്താണെന്നും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഉച്ചകോടിയില്‍ പറഞ്ഞു. തീവ്രവാദത്തെ ശക്തമായി നേരിടാന്‍ ലോക രാഷ്ട്രങ്ങളും ജനങ്ങളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ബഹ്‌റൈന്‍ ഉച്ചകോടി സഹായകമാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. 1981 ല്‍ ജി.സി.സി രൂപവത്കരിക്കപ്പെട്ട ശേഷം ഇത് ഏഴാം പ്രാവശ്യമാണ് ബഹ്‌റൈനില്‍ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. അടുത്ത ജി.സി.സി ഉച്ചകോടി കുവൈറ്റില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+