അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് വരുത്തും; വിവേചനം എതിര്‍ക്കും: സൗദി രാജാവ്
റിയാദ്: രാജ്യത്ത് പ്രദേശത്തിന്റെയോ പൗരത്വത്തിന്റെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവുമുണ്ടാകില്ലെന്നും എല്ലാ പൗരന്മാരും അവകാശങ്ങളില്‍ തുല്യരാണെന്നും സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് പ്രസ്താവിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന് മേധാവികളെ സ്വീകരിക്കുന്ന വേളയിലാണു രാജാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്ലാമിക നിയമ വ്യവസ്ഥിതിയാണു രാജ്യത്തിന്റെ അടിസ്ഥാനമെന്നും അതു മനുഷ്യാവകാശ സംരക്ഷണത്തിലൂന്നിയതാണെന്നും ഇസ്ല്മാമിക നിയമ വ്യവസ്ഥിതിക്കനുസൃതമായി മനുഷ്യാവകാശം സംരക്ഷിക്കുമെന്നത് ഭരണത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണെന്നും രാജാവ് പറഞ്ഞു.

രാജ്യത്തിന്റെ നിയമ വ്യവസ്ഥിതി സ്വന്തന്ത്രമാണെന്നും തങ്ങള്‍ ഏതെങ്കിലും രീതിയില്‍ നിന്ദിക്കപ്പെടുകയാണെങ്കില് ഏതൊരു പൗരനും വിദേശിക്കും രാജ്യത്തെ കോടതികള്‍ വഴി നീതി ലഭ്യമാകുമെന്നും രാജാവ് പ്രസ്താവിച്ചു. എല്ലാവര്ക്കും നീതി ഉറപ്പാക്കുന്നതിനാണു മനുഷ്യാവകാശ കമ്മീഷന് രൂപീകരിച്ചതെന്നും എല്ലാ ഭരണ വിഭാഗങ്ങളും കമ്മീഷനുമായി സഹകരിക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു.
മതമോ സംസ്ക്കാരമോ നോക്കാതെ എല്ലാവര്ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനായി യു.എന്‍ മനുഷ്യവാകാശ കൗണ്‍സിലുമായി സൗദി നേരത്തെ തന്നെ സഹകരിക്കുന്നുണ്ടെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications