ഒരുമ കല്‍പകഞ്ചേരി കുടുംബസംഗമം സംഘടിപ്പിച്ചു.
ദുബായ് : ഒരുമ കല്‍പകഞ്ചേരി യുഎഇ കമ്മിറ്റി ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കുടുംബസംഗമം പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബഷീര്‍ പടിയത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍,അഡ്വ.നജീത്,ഡോ.അന്‍വര്‍ അമീന്‍,സീതി പടിയത്ത്, അഷ്‌റഫ് പൂളക്കോടന്‍, സലാഹ് ആനപ്പടിക്കല്‍, സെയ്തലവി മാസ്റ്റര്‍,ബഷീര്‍ തിക്കോടി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.അബ്ദുല്‍ വാഹിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ തെയ്യമ്പാട്ടില്‍ സ്വാഗതവും സിദ്ധീഖ് കാലടി നന്ദിയും പറഞ്ഞു.

ഡോ.കരീം വെങ്കിടങ്ങ്,അഷ്‌റഫ് പൂളക്കോടന്‍,ജൈവ കര്‍ഷകന്‍ സുധീഷ് ഗുരുവായൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും 'ദാനം' എന്ന നാടകവും അരങ്ങേറി. ചിത്രരചന തുടങ്ങി വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അബ്ദുസ്സുബ്ഹാന്‍ ഷംസുദ്ദീന്‍,റാഷിദ് അസ്‌ലം,മുഹമ്മദ് അസ്‌ലം എന്നിവര്‍ ട്രോഫികളും സമ്മാനങ്ങളും നല്‍കി.
ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ കാലത്ത് നടന്ന സൗജന്യമെഡിക്കല്‍ ക്യാമ്പ് ബഷീര്‍ പടിയത്ത് ഉദ്ഘാടനം ചെയ്തു. ടി.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു.

സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കോട്ടയില്‍ മുസ്തഫ,ഇഖ്ബാല്‍ പന്നിയത്ത്,ഇഖ്ബാല്‍ പള്ളിയത്ത്,എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെഷനില്‍ ഡോ.ദീപക്,ഡോ.സബിത എന്നിവര്‍ ആരോഗ്യ പഠന ക്ലാസു നടത്തി.
ഗള്‍ഫിലെ ജൈവകൃഷി എന്ന വിഷയത്തെ കുറിച്ച് സുധീഷ് ഗുരുവായൂരിന്റെ പ്രഭാഷണവും ചടങ്ങില്‍ അരങ്ങേറി. കുഞ്ഞീന്‍ ചെമ്പന്‍, എന്‍.കെ.ഇബ്രാഹിം കുട്ടി,പി.അബ്ദുല്‍ ജലീല്‍, എം.ടി.അബ്ദുസ്സലാം, ഹാഷിര്‍ കള്ളിയത്ത്,ഹുസൈന്‍ പാറയില്‍, ഹാഷിം അടുവണ്ണി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications