ഖത്തര്‍ ചുട്ടു പൊള്ളുന്നു; സൗദിയില്‍ വീടിന് തീപിടിക്കാനുള്ള സാധ്യതയെന്ന് അധികൃതര്‍
ദോഹ: ഖത്തറിനെ കാത്തിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങള്‍. ജീവിത സാഹചര്യം ഖത്തറില്‍ ദുഷ്‌ക്കരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുവൈത്തില്‍ 54 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയ താപനില. ഷീഹാനയില്‍ കഴിഞ്ഞ ദിവസം പകല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയര്‍ന്നിരുന്നു.
ജൂമൈലിയയിലും കരാനയിലും 46 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. ഖത്തര്‍ യൂണിവേഴ്‌സിറ്റി മേഖലയില്‍ 45 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില. വരും ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും അന്തരീക്ഷ താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സൗദിയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്നും സൗദി സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പുണ്ട്.

ചൂട് കൂടും
ഖത്തറില്‍ വരും ദിവസങ്ങളില്‍അസഹനീയമായ ചൂടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും വരും ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ താപനില.

റെക്കോര്‍ഡ് ചൂട്
ഖത്തറില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 54 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില

മുന്നറിയിപ്പ്
ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജാഗ്രത പാലിക്കണം
അതികഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ തൊഴിലാളികളടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

വീടുകളില്‍ തീ പിടിക്കും
സൗദിയിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടിനുള്ളില്‍ അത്യാവശ്യ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും തീപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വൈദ്യുതി മുടങ്ങും
സൗദിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ശക്തമായ ചൂടില്‍ അമിതമായ വൈദ്യുതി ഉപയോഗം മൂലമുണ്ടാകുന്ന അതിപ്രസരണം കാരണം വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications