സൗദിയില്‍ ഇന്ത്യക്കാരിയുടെ കൈ വെട്ടിയ സംഭവം സൗദി സ്വദേശിനി അറസ്റ്റില്‍!!
റിയാദ്: തൊഴില്‍ സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാരോപിച്ച് തൊഴിലുടമ കൈ വെട്ടി മാറ്റിയ കേസില്‍ ഒരു സൗദി സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേസ് കഴിഞ്ഞ ദിവസം സൗദി ജനറല്‍ ഇന്റലിജന്‍സ് ഏറ്റെടുത്തിരുന്നു. അതിനിടയില്‍ ചികിത്സയിലുള്ള കസ്തുരി മുനിരത്‌നത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധിക്രതര്‍ അറിയിച്ചു. രണ്ട് മാസം മുമ്പ് വീട്ടു ജോലിക്കെത്തിയ കസ്തൂരിയെ ആദ്യം കൊണ്ടു പോയത് ദമാമിലുള്ള ഒരു സ്വദേശിയായിരുന്നു.

കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കസ്തൂരി പറയുന്നു. ഇവിടെ നിന്നും ചാടി രക്ഷപ്പെടുന്നതിനിടയിലാണ് മുന്നിലേക്ക് ചാടിവീണ അഞ്ജാതന്‍ കസ്തൂരിയുടെ കൈ വെട്ടിമാറ്റിയത്. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന 55 കാരിയായ കസ്തൂരിയെ റെഡ്ക്രസന്റ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്.












Click it and Unblock the Notifications