കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്ത മുഖത്ത് നഷ്ടപ്പെട്ട രേഖകള്‍ പകരം നല്‍കും

Google Oneindia Malayalam News

ദുബായ്: ഇന്നലെ ദുബായ് വിമാനത്താവളത്തിലുണ്ടായ വിമാനപകടത്തില്‍ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അടിയന്തിരമായി അനുവധിച്ചു നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു.

അപകട വിവരം അറിഞ്ഞയുടന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ മുരളീധരന്റെ നേത്രത്വത്തിലുള്ള സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ടടക്കമുള്ള വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി പലരും ഡെ.കോണ്‍സുല്‍ ജനറലിനോട് പറഞ്ഞു.

image2

ഇതിനു പിന്നാലെയാണ് കോണ്‍സുലേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ രേഖകള്‍ എത്രയും പെട്ടന്ന് ശരിയാക്കി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്.

വന്‍ദുരന്തത്തില്‍ നിന്നും 300 ഓളം ജീവനുകള്‍ രക്ഷിച്ച രക്ഷാപ്രവര്‍ത്തകരെയും, അപകടത്തില്‍പ്പെട്ടവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയ വിമാനത്താവള ഉദ്യോഗസ്ഥരെയും, എമറൈറ്റ്‌സ് എയര്‍ലൈന്‍ അധിക്രതരെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭിനന്ദിച്ചു.

English summary
The Indian Consulate in Dubai informed that lost passports will be re-issued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X