നവമാധ്യമങ്ങളാണ് കാലത്തിന്റെ മാധ്യമ സംസ്‌കാരം
ദുബായ്: ടെക്‌നോളജിയെ സ്‌നേഹിക്കുന്ന പുതിയ തലമുറ വാര്‍ത്തകള്‍ക്കായി ഓണ്‍ലൈന്‍ മീഡിയകളെയാണ് ആശ്രയിക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി ഇന്ത്യന്‍ ടെലഗ്രാം ഡോട് കോം ഡയറക്ടറുമായ പി.കെ പ്രകാശ് അഭിപ്രായപ്പെട്ടു. ഇദ്ദേഹം എഡിറ്റര്‍ ഇന്‍ ചീഫായി പ്രവര്‍ത്തിക്കുന്ന ദി ഇന്ത്യന്‍ ടെലഗ്രാം ഡോട്‌കോമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ മാധ്യമ സംസ്‌കാരമല്ല ഇപ്പോള്‍ നിലവിലുള്ളത്, വാര്‍ത്തകള്‍ മൂടിവെക്കുക എന്നത് പുതിയ കാലത്ത് അസാധ്യമാണ് വാര്‍ത്തകള്‍ അറിയുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരാകുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളിലേക്ക് വാര്‍ത്തകള്‍ സത്യസന്ധമായി എത്തിക്കുന്നതില്‍ നവമാധ്യമങ്ങളുടെ പങ്ക് എടുത്ത് പറയേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമ സ്ഥാപനങ്ങള്‍ മറച്ചുവെച്ച പല വാര്‍ത്തകളും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി കേരളത്തിലും ഇന്ത്യയിലും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നും, വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നതും വാര്‍ത്തകളുടെ വേഗതയുമാണ് പുതിയ തലമുറയെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്നും പ്രകാശ് അഭിപ്രായപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സലീം കൈപ്പാടം, എംഎം സുധീര്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications