മികച്ച വാണിജ്യ ആശയങ്ങള്‍ തേടി ഐപിഎ-യുടെ ഫ്രണ്ട് ഷിപ്പിംഗ് യാത്ര തുടങ്ങി
ദുബായ്: വിവിധ രാജ്യങ്ങളിലെ മികച്ച വാണിജ്യ ബ്രാന്‍ഡുകളുടെ വിജയ ആശയങ്ങള്‍ കണ്ട് മനസിലാകാനും പരസ്പരം സഹകരത്തിലൂടെ കൂടുതല്‍ മികച്ച സംരംഭങ്ങള്‍ക്ക് പ്രചോദനമാകാനും ലക്ഷ്യവെച്ച് കൊണ്ട് മലയാളി ബിസിനസ് സംരംഭക വികസന വേദിയായ ഐ പി എ സംഘടിപ്പിക്കുന്ന ഫ്രണ്ട് ഷിപ്പിംഗ് സംഘം യാത്ര തുടങ്ങി.
കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നില്‍ നിന്നാണ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘം യാത്ര പുറപ്പെട്ടത്. 60 അംഗ ഐപിഎ ബിസിനസ് സംരംഭകരാണ് സംഘത്തിലുള്ളത്. സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ വാണിജ്യ മേഖലകള്‍ സന്ദര്‍ശിക്കുകയും വിവിധ വാണിജ്യ പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തുകയും ചെയ്യും. തുടര്‍ന്ന് വിവിധ ടൂറിസ കേന്ദ്രങ്ങളും ലോകത്തിലെ മികച്ച ആഡംബര കപ്പലായ റോയല്‍ കരീബിയലൂടെ യാത്ര നടത്തി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യും. യാത്ര കഴിഞ്ഞ് സംഘം ഈ മാസം 26 -ന് ദുബായില്‍ തിരിച്ചെത്തും. യാത്ര സംഘത്തിന് കഴിഞ്ഞ ദിവസം ദുബായ് എയര്‍പോര്‍ട്ടില്‍ യാത്രയപ്പ് നല്‍കി. ഐപിഎ ചെയര്‍മാന്‍ എ കെ ഫൈസലിന്റെ നേതൃത്വത്തിലാണ് യാത്രയപ്പ് നല്‍കിയത്.

പരസ്പര സൗഹാര്‍ദ്ദത്തിലുടെയും സഹകരണത്തിലുടെയും കുടുതല്‍ ബിസിനസ് സാധ്യതകള്‍ കണ്ടത്തുവാനും മികച്ച ബിസിനസ് ആശയങ്ങള്‍ മനസിലാക്കാനും ഇത്തരത്തിലുള്ള സംരംഭക യാത്രകള്‍ ഏറെ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് ഐ പി എ ഫ്രണ്ട് ഷിപ്പിംഗ് എന്ന പേരില്‍ യാത്ര സംഘടിപ്പിച്ചതെന്ന് എ കെ ഫൈസല്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നിരവധി സംരംഭകരും സിംഗപ്പൂരില്‍ വെച്ച് ഈ യാത്ര സംഘത്തില്‍ ചേരും.












Click it and Unblock the Notifications