കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്മ സ്‌നേഹതീരം സംഘടിപ്പിച്ചു.

Google Oneindia Malayalam News

ദുബായ് : കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്മ സ്‌നേഹതീരം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ദുബായ് അല്‍ ബുസ്താന്‍ ഹാളില്‍ നടന്ന പരിപാടി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ ഉദ്ഘാടനം ചെയ്തു.

ചരിത്രമുറങ്ങുന്ന മണ്ണാണ് കണ്ണൂര്‍ സിറ്റിയുടേത്, ഇന്ത്യയുടെ പൈത്യകം ലോകത്തോട് വിളിച്ചു പറയുമ്പോള്‍ കണ്ണൂര്‍ സിറ്റിയുടെ ചരിത്രവും അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാമെന്ന് സി സമീര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത പൂര്‍വ്വികരാണ് അറക്കലടക്കമുള്ള രാജ കുടുംബത്തിലുണ്ടായിരുന്നത്.

kcpk-final--1

.പാരമ്പര്യമായി ലഭിച്ച ഇത്തരം സ്‌നേഹവും, സഹകരണ മനോഭാവവും ഇന്നും പ്രദേശവാസികളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും സി സമീര്‍ വ്യക്തമാക്കി. കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിക ചടങ്ങില്‍ പങ്കെടുത്തു.

kcpk-final

30 വര്‍ഷം പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ സിറ്റിയില്‍ നിന്നുള്ള പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു. സിയാലുവീട്ടില്‍ ഫസല്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ അഡ്വ ഹാഷിഖ്, മുഹമ്മദ് റുഷ്ദി, തുര്‍ക്കിന്റെവിടെ ഷഫീഖ്, ഇഖ്ബാല്‍ ടി.കെ എന്നിവര്‍ സംസാരിച്ചു. സൗദി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. സി.എച്ച് അഷറഫിന്റെ നേത്രത്വത്തില്‍ കലാപരിപാടികള്‍ ചടങ്ങില്‍ അരങ്ങേറി.

English summary
The Kannur City pravasi held on snehathiram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X