സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഭയമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭയമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഇന്ത്യന്‍ ദേശീയതയുടെ വര്‍ത്തമാനം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചുകൊണ്ട് കെ. എല്‍. ഗോപി അഭിപ്രായപ്പെട്ടു.
ഷാര്‍ജ : സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭയമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഇന്ത്യന്‍ ദേശീയതയുടെ വര്‍ത്തമാനം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചുകൊണ്ട് കെ. എല്‍. ഗോപി അഭിപ്രായപ്പെട്ടു. ദേശാഭിമാനിഫോറം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാന ഇന്ത്യ ആകുലതകളുടെ നടുക്കാണ്. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം പിന്നിട്ടപ്പോള്‍ ഇന്ത്യയിലെ പൗരന്മാര്‍ സ്വന്തം നാട്ടില്‍ അടിമകളാകുന്ന ദയനീയ ചിത്രമാണ് തെളിഞ്ഞുവരുന്നത്.
കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം മിനുക്കിയെടുത്ത് അതിന്റെ പങ്കുകാരായി ഒരു രാജ്യത്തിലെ ജനത മുഴുവന്‍ മാറണം എന്ന ധാര്‍ഷ്ട്യമാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും ഉള്ളത്. ജനാധിപത്യത്തെ ബലികഴിച്ചുകൊണ്ട് ഫാസിസത്തെ ആരാധനാപാത്രമാക്കുന്ന സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം അത്യന്തം ബീഭത്സമായ ഒരു ചിത്രമാണ് വരച്ചിരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണാത്ത കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രത്തിന്റെ പോര്‍വിളികള്‍ക്കു മുന്‍പില്‍ കീഴടങ്ങാന്‍ ഇന്ത്യന്‍ ജനതക്ക് ഒരു കാലത്തും കഴിയുകയില്ല. ആള്‍ദൈവങ്ങളുടെ സ്ഥാനമുറപ്പിക്കുന്ന അതിഭീകരമായ നാടകമാണ് ഗുര്‍മീന്തര്‍ സിംഗിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അരങ്ങേറിയ സ്‌പോണ്‍സേഡ് കലാപങ്ങള്‍.

ആള്‍ ദൈവങ്ങളെ വളര്‍ത്തുന്ന കോര്‍പറേറ്റുകളും, അതിനു ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയ കുബുദ്ധികളും ആസൂത്രണം ചെയ്യുന്ന ഈ കലാപങ്ങള്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് അവരുടെ സ്വാധീനം ഉറപ്പിക്കാനുള്ള കുറുക്കുവഴിയാണ്. ജനലക്ഷങ്ങളെ കുരുതി കൊടുത്തു കൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് സന്ധിയില്ലാത്ത സമരമാണ് ഇന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ദേശീയതയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സാദിഖ് സാഗോഷ് മുഖ്യപ്രഭാഷണം നടത്തി. നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ ചടങ്ങില്‍ സംസാരിച്ചു. സി.കെ.റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രദീപ് തോപ്പില്‍ നന്ദി പറഞ്ഞു.












Click it and Unblock the Notifications