ഈ വര്‍ഷത്തെ ചെലവ് കുറഞ്ഞ ഹജ്ജ് തീര്‍ഥാടനത്തിനു മിനിമം ചാര്‍ജ് 3000 റിയാല്‍
മക്ക: ഈ വര്‍ഷത്തെ ചെലവു കുറഞ്ഞ ഹജ്ജ് കര്‍മ്മത്തിനു 50000 ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കുമെന്നു ഹജ്ജ് മന്ത്രാലയത്തിലെ ആഭ്യന്തര ഹജ്ജ് വിഭാഗം മേധാവി ഫായിസ് അല്‍ ബറകാത്തി പറഞ്ഞു. 3000 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണു ചെലവു കുറഞ്ഞ ഹജ്ജ് പദ്ധതിയിലെ നിരക്ക്. മശാഇര്‍ മെട്രോ യാത്രാ സൗകര്യം നല്‍കുന്ന കംബനികള്‍ക്ക് തീര്‍ഥാടകരില്‍ നിന്നും മെട്രോ ടിക്കറ്റ് നിരക്കായ 250 റിയാല്‍ അധികം ഈടാക്കാന്‍ അനുവദിക്കും.
ഈ വര്‍ഷത്തെ ചെലവു കുറഞ്ഞ ഹജ്ജ് പദ്ധതി നടപ്പാക്കുന്നതിനു 72 ആഭ്യന്തര ഹജ്ജ് കംബനികളെയും സ്ഥാപനങ്ങളെയുമാണു തെരഞ്ഞെടുത്തിട്ടുള്ളത്. ജനറല്‍ വിഭാഗത്തില്‍ പെട്ട സര്‍വീസ് സ്ഥാപനങ്ങള്‍ക്കും ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തംബുകളുടെ പട്ടിക മക്കയിലെ ഹജ്ജ് മന്ത്രാലയ ആസ്ഥാനത്ത് പരസ്യപ്പെടുത്തും.

ചെലവ് കുറഞ്ഞ ഹജ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളെ കുറിച്ച് വൈകാതെ പരസ്യപ്പെടുത്തും. നിശ്ചിത ശതമാനം പേര്‍ക്ക് ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളില്‍ പോയി നേരിട്ട് രെജിസ്റ്റര്‍ ചെയ്യുന്നതിനും അവശേഷിക്കുന്നവര്‍ക്ക് ഹജ്ജ് മന്ത്രാലയ വെബ്‌സൈറ്റ് വഴി രെജിസ്റ്റര്‍ ചെയ്യുന്നതിനുമാണു അവസരമൊരുക്കുക.












Click it and Unblock the Notifications