കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ദുബായില്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: അന്താരാഷ്ട്ര നിലവാരത്തിലുള്ള മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്റ്റര്‍ ഹോസ്പിറ്റല്‍ ബര്‍ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യു.എ.ഇ. ആരോഗ്യമന്ത്രി അബ്ദല്‍റഹ്മാന്‍ മുഹമ്മദ് അല്‍ ഉവൈസ് ആശുപത്രി ഉദ്ഘാടനം ചെയ്തു. 1,90,000 ചതുരശ്രയടിവിസ്തീര്‍ണമുള്ള ആസ്റ്റര്‍ ഹോസ്പിറ്റലില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് ഒരുക്കിയിട്ടുള്ളത്.

ആതുര സേവന രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന ഡി.എം ഹെല്‍ത്ത് കെയറിന്റ പുതിയ സംരംഭമായ ആസ്റ്റര്‍ ഹോസ്പിറ്റലും ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യരംഗത്തെ വികസന സമ്പന്നമാക്കുക എന്നത് യു.എ.ഇ ഗവണ്‍മെന്റിന്റെ മുഖ്യപരിഗണനാ വിഷയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Asatr

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായുള്ള ആതുരാലയങ്ങള്‍ ഈ രണ്ടു മേഖലകളിലും അഭിമാനര്‍ഹമായ സംഭാവനകളാണ് നല്‍കികൊണ്ടിരിക്കുന്നതെന്നും ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍ യു.എ.ഇ.യിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ്മൂപ്പന്‍ പറഞ്ഞു. 30 വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്ന ഗ്രൂപ്പ് മെഡ്‌കെയര്‍, ആസ്റ്റര്‍, ആക്‌സസ് എന്നീ മൂന്ന് വ്യത്യസ്ത ബ്രാന്‍ഡുകളില്‍ കൂടിയും മികച്ച സേവനം നല്‍കുന്നതായ ഡോ.ആസാദ്മൂപ്പന്‍ അഭിപ്രായപ്പെട്ടു.

മെഡിക്കല്‍, സര്‍ജിക്കല്‍, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, പീഡീയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, എന്‍ഡോക്രിനോളജി, യൂറോളജി, ന്യൂറോളജി, ഡെന്റിസ്ട്രി, ഒഫ്താല്‍മോളജി, ഇ.എന്‍.ടി., ഡെര്‍മറ്റോളജി, പള്‍മണോളജി, ഓഡിയോളജി, ഫിസിയോതെറാപ്പി തുടങ്ങി എല്ലാമെഡിക്കല്‍ വിഭാഗങ്ങളും സജ്ജമാക്കിയിട്ടുള്ളതായി ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍സ്ട്രാറ്റര്‍ജീസ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ അറിയിച്ചു.

വിശാലമായ പാര്‍ക്കിങ് സൗകര്യവും. 24 മണിക്കൂര്‍ എമര്‍ജന്‍സി സര്‍വീസ്, ഫാര്‍മസി, റേഡിയോളജി, ഇമേജിങ്‌സര്‍വീസ്, പൂര്‍ണ സജ്ജമായ ലോബോറട്ടറി തുടങ്ങിയവയും മന്‍ഖൂല്‍ ആസ്റ്റര്‍ ഹോസ്പിറ്റലില്‍
ഒരുക്കിയിട്ടുണ്ട്.

English summary
The New Branch of Astar DM Health Care was inaugurated by UAE Minister in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X