Get Updates
Get notified of breaking news, exclusive insights, and must-see stories!

സഅദിയ്യ ദുബൈ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദുബായ്: സഅദിയ്യ ദുബൈ കമ്മിറ്റിക്ക് പുതിയ സാരഥികള്‍ നിലവില്‍ വന്നു. ഏപ്രില്‍ 17 വെള്ളിയാഴ്ച ഖിസൈസ് സഅദിയ്യ സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അദ്ധ്യക്ഷത വഹിച്ചു.

മൗലാനാ നൂറുല്‍ ഉലമാ എം. എ. ഉസ്താദ് പകര്‍ന്ന് തന്ന മഹനീയ മാതൃക പിന്‍പറ്റാന്‍ പ്രവര്‍ത്തകരും സംഘാടകരും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ തങ്ങള്‍ പ്രസ്താവിച്ചു. കേന്ദ്ര പ്രതിനിധിയും സമസ്ത മുശാവറ മെമ്പറുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

sadiyya

അബ്ദുല്‍ കരീം ഹാജി തളങ്കര സ്വാഗതവും അമീര്‍ ഹസന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ . ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി (പ്രസിഡണ്ട്) അബ്ദുല്‍ കരീം ഹാജി തളങ്കര ( വര്‍ക്കിംഗ് പ്രസിഡണ്ട്) . സയ്യിദ് ത്വാഹ ബാഫഖി, യഹ് യ ഹാജി തളങ്കര, ജമാല്‍ ഹാജി ചങ്ങരോത്ത്(വൈ. പ്രസിഡണ്ടുമാര്‍) അമീര്‍ ഹസ്സന്‍ (ജന. സെക്രട്ടറി) അബൂബക്കര്‍ സഅദി നദ് വി , ഉമര്‍ സഅദി കര്‍ണൂര്‍ , റാഷിദ് ഉദിനൂര്‍ , ഫാറൂഖ് ടി.പി (ജോ. സെക്രട്ടറിമാര്‍) ആമു ഹാജി കവ്വല്‍ (ട്രഷറര്‍)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+