മിനാ ദുരന്തം മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി !!!
സൗദി: മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച മലയാളി കരുനാഗപ്പള്ളി സ്വദേശിനി ആമിനാ ബീവിയെ തിരിച്ചറിഞ്ഞതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി. ഭര്‍ത്താവ് മുഹമ്മദ് ഷാഫിയുടെ കൂടെയാണ് ഇവര്‍ ഹജ്ജിനെത്തിയത്. അപകടത്തിനു ശേഷം ഷാഫിയെ കുറിച്ചുള്ള ഒരും വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല.
അപകടത്തില്‍ മരിച്ച മലയാളിയായ സുള്‍ഫിക്കര്‍ നയീമി, സജീവ് ഹബീബ് എന്നിവരുടെ മ്യതദേഹം നേരെത്തെ തിരിച്ചറിഞ്ഞിരുന്നു. സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം മൊത്തം മരിച്ചവരുടെ എണ്ണം 769 ആയി. 934 പേര് പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ കഴിയുന്നതായും മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ 100 ലധികം പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മൊത്തം 26 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരവധി ഇന്ത്യക്കാരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഹജ്ജ് മിഷന് പ്രവര്‍ത്തകരും വളണ്ടിയര്‍മാരും ഇവരെ കുറിച്ച് അന്യേഷണം നടത്തി വരികയാണ്. അതെ സമയം അപകട കാരണങ്ങളെ കുറിച്ച് വിത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. സൗദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടു ഇറാന് അടക്കമുള്ള രാജ്യങ്ങള്‍ പരസ്യമായി രംഗത്ത് വന്നു.
എന്നാല്‍ തീര്‍ത്ഥാടകര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് സൗദിയുടെ വിശദീകരണം. സോഷ്യല്‍ മീഡിയ വഴി രാജ്യത്തിനെതിരെ നടത്തുന്ന കുപ്രചാരങ്ങള്‍ സൗദി സര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്യേഷണത്തിന് സൗദി രാജാവ് ഉത്തരവിറക്കിയിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications