Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ സമാശ്വാസ നിധിയിലേക്ക് ഒരുദിന വേതനം.

ദുബായ്: പേമാരി മൂലം ദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികള്‍ക്ക് ഒരു ദിനത്തെ വേതനം നല്‍കാന്‍ ദുബായ് കെഎംസിസി പ്രവര്‍ത്തകരും അനുഭാവികളും തീരുമാനിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന തുക ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി മുഖാന്തരം സര്‍ക്കാറിന് കൈമാറാനാണ് പദ്ധതി.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലാണ് ചെന്നൈ നഗരം. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമാല്ലാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് തെരുവില്‍ കഴിയുന്നത്. കുടിവെള്ളം പോലും ലഭിക്കാതെ കഴിയുന്ന ഇവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമായി കാണുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കേരളവുമായി നല്ല ബന്ധം പുലര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്, അവരുടെ ദുരിതം യഥാര്‍തത്തില്‍ നമ്മുടെയും ദുരിതമാണ്.

chennai

വൈദ്യുതി മുടങ്ങിയതു കാരണം പലരും പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണ്. കൊടിയ പട്ടിണിക്കൊപ്പം പകര്‍ച്ച വ്യാധി ഭീഷണി കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരെ കൈപിടിച്ച് ഉയര്‍ത്തേണ്ടത് നമ്മള്‍ ഒരോരുത്തരുടെയും കടമയാണെന്നും ഇത്തരത്തില്‍ ഇവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സാധാരണക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനം ദുബായ് കെ.എം.സി.സി.യുടെ സമാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയും ജനറല്‍സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടിയും അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+