സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചും എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചും ദുബായ് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം.
ദുബായ്: എമിഗ്രേഷന്റെ സ്മാര്‍ട്ട് അപ്ലിക്കേഷനായ GDRFA എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലുടെ ലഭിക്കുന്ന പ്രൊഫൈല്‍ വിവരങ്ങളുടെ പ്രത്യേക ബാര്‍കോഡ് ഉപയോഗിച്ച് എയര്‍പോര്‍ട്ടിലുള്ള പ്രവേശന കവാടങ്ങളിലെ ഇഗേറ്റുകളില്‍ സ്വയം പഞ്ചു ചെയ്ത് രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ച് പോക്കും സാധ്യമാക്കുന്ന രീതിയാണ് ഇത്.
ഗൂഗ്ള്‍ പ്‌ളേ, ആപ്പിള്‍ സ്‌റ്റോര്‍ തുടങ്ങിയ വിവിധ ആപ്പ് സ്‌റ്റോറുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. രാജ്യത്ത് താമസ വിസയുള്ളവരുടെ എമിറേറ്റ്‌സ് ഐ ഡി യുടെ വിവരങ്ങളും, ജനന തിയ്യതിയും ആപഌക്കേഷനില്‍ നല്‍കിയാല്‍ ഒരു രഹസ്യ നമ്പര്‍ ഉപഭോക്താവിന് ലഭിക്കും.

എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചുള്ള നടപടി
രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയൂന്ന നടപടിയാണ് ഇത്. ഇതിന് തിരിച്ചറിയല്‍ കാര്‍ഡ് മൂന്‍കൂട്ടി രജിസ്റ്റ്ര്! ചെയ്യണം. കാര്‍ഡിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും, കണ്ണ്,വിരല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യലാണ് നടപടികള്‍. ഇങ്ങനെ കാര്‍ഡ് പ്രവേശന കവാടങ്ങളിലെ ഇ ഗേറ്റുകളില്‍ പഞ്ചു ചെയ്യുകയും വിരല്‍ അടയാളം വലതു ഭാഗത്തെ ചെറിയ സ്‌കിനില്‍ അടയാളപ്പെടുത്തുകയുമാണ് നടപടികള്‍
ജനങ്ങളുടെ യാത്ര നടപടികള്‍ കുടുതല്‍ സുഗമമാക്കുന്ന നിരവധി സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഇത്തവണത്തെ ജൈറ്റക്‌സ് ടെക്‌നോളജി വീക്കിന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അവതരിപ്പിക്കുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു.
ഇത്തവണത്തെ ജൈറ്റക്‌സ് ടെക്‌നോളജി വീക്കില്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ പൊതു ജനങ്ങള്‍ക്ക് എങ്ങനെ സഹായകരമക്കുന്നതിനെ കുറിച്ചുള്ള വിവിധ ചര്‍ച്ചകളും വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.
വിവിധ വകുപ്പ് മേധാവികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് administrative support director general ബ്രഗേഡിയര്‍ ഹുസൈന്‍ ഇബ്രാഹിം പറഞ്ഞു. ഈ മാസം 19,20,21തിയതികളില്‍ ഉച്ചക്ക് 12 മുതല്‍ 1 മണി വരെയാണ് ചര്‍ച്ചകള്‍ നടക്കുക.












Click it and Unblock the Notifications