കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മികച്ച കാരുണ്യ പ്രവര്‍ത്തന രാജ്യമായി ബഹറൈന്‍

Google Oneindia Malayalam News

ബഹറിന്‍: അറബ്ഗള്‍ഫ് രാജ്യങ്ങളിലെ മികച്ച കാരുണ്യ പ്രവര്‍ത്തനത്തിലുള്ള മികവിന് ബഹറൈന്‍ തെരഞ്ഞെടുത്തു. ചാരിറ്റീസ് എയ്ഡ് ഫൌണ്ടേഷന്റെ വേള്‍ഡ് ഗിവിങ് ഇന്‍ഡക്‌സ് 2015 ലാണ് ബഹറൈന്‍ ഈ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. പണമോ മറ്റ് സഹായങ്ങളോ മറ്റുള്ളവര്‍ക്ക് സ്വമേധയാ നല്‍കുന്നതിലുള്ള വിവിധ രാജ്യക്കാരുടെ സമീപനമാണ് ബഹുമതിക്കായി പരിഗണിച്ചത്.

ലോക രാജ്യങ്ങളില്‍ പതിമൂന്നാം സ്ഥാനത്താണ് ബഹറിന്‍. അപരിചിതരെ സഹായിക്കുന്നതിലുള്ള മനോഭാവവും പരിഗണനയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ 145 രാജ്യങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

bahrain-flag

അംഗീകാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഹമദ് രാജാവിന്റെ പ്രതിനിധിയായ ചാരിറ്റി വര്‍ക്ക് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ആന്‍ഡ് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ബോഡ് ഓഫ് ട്രസ്‌റീസ് ചെയര്‍മാന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട എഴുപതിലധികം സംഘടനകളെ ആദരിച്ചു.

English summary
The top charity honour for Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X