സെല്‍ഫിക്കു വേണ്ടി ഡ്രൈവര്‍ സീറ്റില്‍ നിന്നും മാറിയിരുന്നു ട്രക്ക് ഓടിച്ച ഡ്രൈവര്‍ പുലിവാലിലായി!!!
റിയാദ്: എന്തിനും ഏതിനും സെല്‍ഫിയുടെ കാലമാണ് ഇന്ന്. എന്നാല്‍ ചില സെല്‍ഫികള്‍ ചിലരുടെ ജീവിതം തന്നെ മാറ്റി മറിക്കും.
പടിഞ്ഞാറന്‍ സൗദിയിലെ മക്ക റീജണിലെ തിരക്കേറിയ ഹൈവേയിലാണ് പുതിയ സംഭവം. ഇന്ത്യക്കാരനായ ഡ്രൈവര്‍ താന്‍ ഓടിക്കുന്ന ട്രക്ക് ഡ്രൈവര്‍ സീറ്റില്‍ നിന്നും മാറി ഇരുന്ന് നിയന്ത്രിക്കുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ്രൈഡവറില്ലാതെ പായുന്ന ട്രക്കിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുകയും ചെയ്തു.

വീഡിയോ കറങ്ങി തിരിഞ്ഞ് ജോലി ചെയ്യുന്ന കമ്പനി മേധാവിയുടെ പക്കലുമെത്തി. ആളെ തിരിച്ചറിഞ്ഞ മേധാവി ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും വീഡിയോ പോലീസിന് കൈമാറിയെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.












Click it and Unblock the Notifications