Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രം മാറ്റി മറിക്കാന്‍ പ്രകടനവുമായി യുഎഇ കരാട്ടെ ഫെഡറേഷന്‍

ദുബായ് : വ്യത്യസ്തകളുടെയും അത്ഭുതങ്ങളുടെയും നഗരമായ ദുബായ് മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. യു എ ഇ ദേശീയ കായിക ദിനത്തില്‍ ലോകത്തേറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന കരാട്ടെ കത്ത അഭ്യാസവുമായാണ് യു എ ഇ കരാട്ടെ ഫെഡറെഷന്‍ പുതിയ അദ്ധ്യായം സൃഷ്ടിച്ചത്. ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള കരാട്ടെ അഭ്യാസികളാണ് യു എ ഇ കരാട്ടെ ഫെഡറേഷന്റെ നേത്രത്വത്തില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തത്.

karateguinness

ലോക കരാട്ടെ ഫെഡറെഷന്‍ വൈസ് പ്രസിഡന്റും യു എ ഇ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റും ആയ ജെനെറല്‍ നാസര്‍ അബ്ദുല്‍ റസാക്ക് അല്‍ റസൂക്കി, യു എ ഇ കരാട്ടെ ഫെഡറെഷന്‍ വൈസ്പ്രസിഡന്റ് മര്‍വാന്‍ മുഹമ്മദ് ഹുസൈന്‍ അലി സിന്‌ഗേല്‍, യു എ ഇ കരാട്ടെ ഫെഡറേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അബ്ബാസ് തുടങ്ങിയവരാണ് ഈ വ്യത്യസ്ത ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

itj-9315

ശാരീരികാരോഗ്യം നില നിര്‍ത്തുന്നതൊടൊപ്പം ആത്മവിശ്വാസം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആയോധന കലകളെ പ്രോത്സാഹിപ്പിക്കാന്‍ യു എ ഇ കരാട്ടെ ഫെഡറേഷന്‍ പ്രതിജ്ഞാബന്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. ആറായിരത്തിലധികം പേരാണ് ഇന്നലത്തെ ദൗത്യത്തില്‍ അണിനിരന്നത്. ദുബായ് പോലീസ് ഓഫീസേര്‍സ് ക്ലബിലെ ഫുട്ബാള്‍ സ്‌റ്റേഡിയം കരാട്ടെ അഭ്യാസികളെയും കരാട്ടെ പ്രേമികളെയും കൊണ്ട് തിങ്ങി നിറഞ്ഞു.

itj-9173

ആയോധന കലയുടെ ആധുനിക ലോകത്തെ പ്രാധാന്യം മുന്‍നിര്‍ത്തി കരാട്ടെ ഉള്‍പ്പെടെയുള്ള ആയോധന കലകള്‍ ചെറുപ്പം മുതലേ കുട്ടികളില്‍ ബോധവത്കരണം വളര്‍ത്താനും പരിശീലിപ്പിക്കാനുമായി വിവിധ ട്രെയിനര്‍മാരുടെ സഹായത്തോടെ വിപുലമായ പദ്ധതികളാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു യു എ ഇ കരാട്ടെ ഫെഡറേഷന്‍ നടത്തി വരുന്നതെന്ന് ഫെഡറെഷന്‍ പ്രസിഡന്റും വൈസ്പ്രസിഡന്റും അറിയിച്ചു.

itj-8785

യു എ ഇ ആയോധന കലാരംഗത്തെ ഏറ്റവും മികച്ച ഒരനുഭവമായി പരിപാടി ആസ്വദിക്കാനായതായി കാണികള്‍ അഭിപ്രായപ്പെട്ടു. യു എ ഇ കരാട്ടെ ഫെഡറേഷന്‍ കോര്‍ഡിനേറ്റര്‍ സി വി ഉസ്മാന്‍ ആണ് പരിപാടിക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തിയത്. റെക്കോര്‍ഡ് പ്രകടനം വിലയിരുത്താന്‍ ഗിന്നസ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+