യു.എ.ഇ.യില്‍ യു.ഡി.എഫ് കമ്മിറ്റി നിലവില്‍ വന്നു.
ദുബായ്: വരുന്ന നിയമസഭ തെരെഞ്ഞടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിനു വേണ്ടി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യു.എ.ഇ.യിലെ കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്സ് ' പ്രവാസി ജനതാദള്‍ എന്നിവരുടെ നേതൃത്വത്തില്‍ യു.എ.ഇ അടിസ്ഥാനത്തില്‍ യു.ഡി.എഫ് കമ്മിറ്റി രൂപം നല്‍കി.
ഡോ: പുത്തുര്‍ റഹ്മാന്‍ (ചെയര്‍മാന്‍) എളേറ്റില്‍ ഇബ്രാഹിം, അഡ്വ: വൈ.എ.റഹിം, മഹാദേവന്‍ ,രാജേന്ദ്രന്‍, അശറഫ് പളളിക്കണ്ടം' ഇടവ സെയ്ഫ് (വൈസ് ചെയര്‍മാന്‍മാര്‍ ) സി.ആര്‍.ജി.നായര്‍ (ജനറല്‍ കണ്‍വീനര്‍) പുന്നക്കന്‍ മുഹമ്മദലി, നിസാര്‍ തളങ്കര, ഡയിസ് ഇടിക്കുളം, രാജന്‍ കൊളായിപ്പാലം (കണ്‍വീനര്‍മാര്‍ ) അബ്രാം പി.സണ്ണി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞടുത്തു.

എല്ലാ എമിറേറ്റമുകളിലും യു.ഡി.എഫ് സംവിധാനം ഉണ്ടാക്കുവാനും, മുഴുവന്‍ പ്രവാസികളുടെയും വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുവാനുള്ള സംവിധാനം വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ സംഘടനകള്‍ തയ്യാറാക്കാന്‍ മുന്നോട്ട് വരണമെന്നും യോഗം അഭ്യത്ഥിച്ചു. ചെയര്‍മാന്‍ ഡോ: പുത്തൂര്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യു.എ.ഇ കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications