ദുബായിലെത്തുന്ന സ്ത്രീകള്‍ വേശ്യാവൃത്തിയിലെത്തുന്നത് ഇങ്ങനെ,വിയറ്റ്‌നാമി പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍
ദുബായ്: ജോലി തേടി അന്യരാജ്യങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളില്‍ പലരും സെക്‌സ് റാക്കറ്റുകളുടെ വലയിലാണ് എത്തിപ്പെടുന്നത്.
കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരുഷന്മാരും സ്ത്രീകളും അന്യദേശത്തേക്ക് കുടിയേറുന്നത്. ദുബായില്‍ എത്തിയ വിയറ്റ്‌നാമി പെണ്‍കുട്ടിയുടെ അനുഭവം എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ...

വിയറ്റ്‌നാമില്‍ നിന്നും ദുബായിലേക്ക്
വിയറ്റ്‌നാമില്‍ നിന്നും ദുബായിലേക്ക് ജോലി തേടി എത്തിയ പെണ്‍കുട്ടി എത്തിപ്പെട്ടത് സെക്‌സ് റാക്കറ്റിലാണ്.

ദുബായില്‍ എത്തിയത്
സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടി ദുബായില്‍ എത്തിയത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ആരും എത്തിയില്ല. പ്രശ്‌നങ്ങള്‍ തുടങ്ങിയത് അവിടെ നിന്നായിരുന്നു.

സുഹൃത്തിനെ വിളിച്ചപ്പോള്‍
ടാക്‌സി വിളിച്ച് ഫ്ളാറ്റിലേക്ക് എത്താനാണ് സുഹൃത്ത് ആവശ്യപ്പെട്ടത്. അവിടെ വെച്ചാണ് തന്നെ വേശ്യാവൃത്തിയ്ക്ക് വേണ്ടിയാണ് ദുബായില്‍ എത്തിച്ചത് എന്ന് അറിയുന്നത്.

എതിര്‍ത്തപ്പോള്‍ പീഡനം
വേശ്യാവൃത്തി ചെയ്യാന്‍ എതിര്‍ത്തപ്പോള്‍ മുറിയില്‍ അടച്ചിട്ട് ശാരീരികമായി പീഡിപ്പിച്ചു.

നാട്ടിലേക്ക് വിളിച്ച് അറിയിച്ചു
വിയറ്റ്‌നാമിലേക്ക് വിളിച്ച് അമ്മയെ വിവരം അറിയിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുകയായിരുന്നു.

പോലീസ് റെയ്ഡ്
പെണ്‍കുട്ടി നാട്ടിലേക്ക് വിളിച്ചത് അറിഞ്ഞ സുഹൃത്തുക്കള്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടു. എയര്‍പോര്‍ട്ട് പോലീസാണ് എംബസിയില്‍ വിവരങ്ങള്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ 5 പേരെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications