ഹൂത്തി വിമതർക്കെതിരെ നടക്കുന്ന യുദ്ധം സൗദി സംബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ല
ജിദ്ദ : യെമനിൽ ഹൂത്തി വിമതർക്കെതിരെ നടക്കുന്ന യുദ്ധം സൗദി സംബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് സൗദി സാംബത്തിക വിദഗധർ പറഞ്ഞു.
സൗദി സംബദ് വ്യവസ്ഥ ശക്തമാണെന്നും നിലവിലുള്ളതിലും വലിയ സാംബത്തിക സാഹചര്യങ്ങളിലൂടെ രാജ്യം കടന്നു പോയിട്ടുണ്ടെന്നും ആഗോള സംബദ് വ്യവസ്ഥ കടുത്ത മാന്ദ്യത്തിൽ ആടിയുലഞ്ഞിട്ടും സൗദി സംബദ് വ്യവസ്ഥയെ മാന്ദ്യം സാരമായി ബാധിച്ചിരുന്നില്ലെന്നും, എണ്ണ വില പകുതിയോളം കുറഞ്ഞിട്ടുണ്ടെങ്കിലും വികസന, ജന ക്ഷേമ പദ്ധതികൾക്ക് വലിയ തോതിൽ പണം ചിലവഴിക്കുന്നത് രാജ്യം തുടർന്ന് കൊണ്ടിരിക്കുകയാണെന്നും സാംബത്തിക വിദഗ്ധർ പറഞ്ഞു.

സൗദി അറേബ്യക്ക് ശക്തമായ സാംബത്തിക ശേഷിയുണ്ടെന്നും യുദ്ധം അധിക കാലം നീണ്ടു നിൽക്കില്ലെന്നും സാംബത്തിക വിദഗ്ധൻ ഫദ്ൽ അബു അയ്നൈൻ പറഞ്ഞു. ഹൂത്തികളെ പിന്തുണക്കുന്നത് ഇറാനാണു. ഹൂത്തികൾ മേഖലയിൽ ആധിപത്യം സ്ഥാപിച്ചാൽ തന്ത്ര പ്രധാനമായ കടലിടുക്കുകൾ ഇറാന്റെ നിയന്ത്രണത്തിലാകും.
ഇതു ആഗോള സാംബത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ഹൂത്തികളെ ചെറുത്തു തോൽപ്പിക്കുന്നതിൽ യെമനികൾക്ക് വഴിയൊരുക്കുകയാണു സഖ്യ സേന ചെയ്യുന്നതെന്നും ഫദ്ൽ അബു അയ്നൈൻ പറഞ്ഞു.












Click it and Unblock the Notifications