ഭാര്യയെ ശല്യം ചെയ്ത ആളെ ഭര്‍ത്താവ് വെടിവെച്ചു.
സൗദി: ഭാര്യയൊടപ്പം പാര്‍ക്കില്‍ ഉല്ലസിക്കവെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവ് വെടിവെച്ചു. കാലില്‍ പരുക്ക് പറ്റിയ യുവാവിനെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിവെച്ചയാള്‍ പോലീസ് പിടിയിലാണ്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പാര്‍ക്കില്‍ പ്രവേശിച്ച രണ്ട് യുവാക്കള്‍ ഭാര്യയെ ശല്യം ചെയ്തതാണ് തന്നെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ഭാര്യയുടെ അടുത്ത് ഇരിക്കാന്‍ ശ്രമിച്ചതും ഭര്‍ത്താവ് കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് കാലില്‍ വെടിവെക്കുകയായിരുന്നു. അറബിക് പത്രമായ അല്‍ വതനാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications