Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് മെട്രോ സ്‌റ്റേഷനുകളില്‍ സ്മാര്‍ട്ട് മാളുകള്‍ വരുന്നു!!!

ദുബായ്: തിരക്കിട്ട ജീവിതത്തിനിടയില്‍ ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ദുബായ്. ലോകം സ്മാര്‍ട്ടാകുമ്പോള്‍ രാജ്യത്ത് താമസിക്കുന്നവരും അവര്‍ക്ക് ലഭിക്കുന്ന സേവനങ്ങളും സ്മാര്‍ട്ടായിരിക്കണമെന്ന ദുബായ് ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് ദുബായ് നഗരത്തെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വീണ്ടും ഷോപ്പിംങിനായി പുറത്തിറങ്ങുക എന്നത് ആരെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി മെട്രോ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ വരുന്നതും കാത്തിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മുന്നിലുള്ള സ്‌ക്രീനില്‍ നിങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുവാനുള്ള സംവിധാനമാണ് സ്മാര്‍ട്ട് മാള്‍.ഒരേ സമയം രണ്ടു പേര്‍ക്ക് സ്മാര്‍ട്ട് മാളില്‍ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുവാനുള്ള സൗകര്യമുണ്ട്.

metro-dubai

ആവശ്യമുള്ള സാധനങ്ങള്‍ സ്‌ക്രീനില്‍ നിന്നും സെലക്ട് ചെയ്ത് ബാങ്ക് കാര്‍ഡ് മുഖേന പണവും അടച്ചാല്‍ നിങ്ങള്‍ വീട്ടിലെത്തുന്നതിനു മുമ്പ് തന്നെ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തും. സാധനങ്ങള്‍ ലഭിക്കേണ്ട വിലാസവും ഫോണ്‍ നമ്പരും ആദ്യ പര്‍ച്ചേസിനു നല്‍കണം. ഒമ്പത് ചതുരശ്ര മീറ്റര്‍ വിസ്ത്രതിയിലുള്ള ത്രീഡി ഹൈ ഡെഫിനീഷന്‍ സ്‌ക്രീനുകളാണ് സ്മാര്‍ട്ട് മാളിനായി ഒരുക്കിയിരിക്കുന്നത്. തുടക്കത്തില്‍ ഏതാണ്ട് 300 ഓളം നിത്യോപയോഗ സാധനങ്ങള്‍ സ്മാര്‍ട്ട് മാളില്‍ ഇടംപിടിച്ചിട്ടുണ്ട്.

താമസിയാതെ വസ്ത്രങ്ങളടക്കം നിരവധി വസ്തുക്കള്‍ സ്മാര്‍ട്ട് മാളില്‍ ലഭ്യമാകുമെന്ന് റെയില്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദറബ് വ്യക്തമാക്കി. പര്‍ച്ചേസ് ചെയ്ത സാധനങ്ങള്‍ തികച്ചും സൗജന്യമായാണ് വീട്ടുപടിക്കല്‍ എത്തിക്കുന്നതെന്നും ദുബായ് എമിറേറ്റില്‍ താമസിക്കുന്നവര്‍ക്ക് മാത്രമെ സേവനം ലഭ്യമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്‌ലൈനില്‍ എമിറേറ്റ്‌സ് മാള്‍ സ്‌റ്റേഷനിലും, ഗ്രീന്‍ ലൈനില്‍ ബനിയാസ് സ്റ്റേഷനിലുമായിരിക്കും ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് മാളുകള്‍ സ്ഥാപിക്കുക. കൂടുതല്‍ വൈകാതെ മറ്റ് സ്റ്റേഷനുകളിലും സൗകര്യം ലഭ്യമാക്കും.

metro-dubai1

അത്യാധുനിക സ്മാര്‍ട്ട് ഉപകരണങ്ങളാണ് ഇത്തവണ ആര്‍.ടി.എ ജൈറ്റക്‌സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആര്‍.ടി.എ സേവനങ്ങള്‍ പൂര്‍ണ്ണമായും സ്മാര്‍ട്ടാകുന്ന കാഴ്ചയാണ് ആര്‍.ടി.എ പവലിയനില്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ആര്‍.ടി.എ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ അധിക്രതര്‍ ഇന്ന് മേളയില്‍ വിശദീകരിക്കും. ഒരേ സമയം നോല്‍ കാര്‍ഡായും തിരിച്ചറിയല്‍ കാര്‍ഡായും ഉപയോഗിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് വാച്ചുകളാണ് വകുപ്പ് പുറത്തിറക്കുന്നത്.

metro-dubai2

കൈയ്യില്‍ കെട്ടിയ വാച്ച് പഞ്ചിംങ് മെഷിനില്‍ സ്വയ്പ്പ് ചെയ്യുന്നതോടെ യാത്രയ്ക്കാവശ്യമായ പണം സ്മാര്‍ട്ട് വാച്ചില്‍ ഘടിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് ചിപ്പുകളില്‍ നിന്നും ഈടാക്കും. ചിപ്പുകള്‍ റീചാര്‍ജ് ചെയ്യുന്നതടക്കമുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അധിക്രതര്‍ ജൈറ്റക്‌സ് മേളയില്‍ വിശദീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+