തിയ്യറ്ററിലെ ബാലിക പീഡനം: പ്രതി കെഎംസിസി അനുഭാവിയല്ലെന്ന് പത്രക്കുറിപ്പ്

  • Posted By: തൻവീർ
Subscribe to Oneindia Malayalam

ഷാര്‍ജ: എടപ്പാളിലെ സിനിമാ തിയ്യറ്ററില്‍ ബാലികാ പീഡനം നടത്തിയ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടി കെഎംസിസിയുടെ അംഗമോ അനുഭാവിയോ അല്ലെന്ന് യുഎഇ-പാലക്കാട് ജില്ലാ കെഎംസിസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബാവ തോട്ടത്തില്‍, ദുബായ്-പാലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍, അബുദാബി-തൃത്താല മണ്ഡലം നേതാക്കളായ കെ.അബ്ദുന്നാസര്‍ കുമരനെല്ലൂര്‍, അബ്ബാസ് മൗലവി കൂടല്ലൂര്‍, എം.എ മുഷ്താഖ് തണ്ണീര്‍ക്കോട്, ദുബായ്-തൃത്താല മണ്ഡലം ഭാരവാഹികളായ ഗഫൂര്‍ എറവക്കാട്, അന്‍വര്‍ ഹലാ, ഉമ്മര്‍ തട്ടത്താഴത്ത് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

. മൊയ്തീന്‍ കുട്ടി പാരമ്പര്യമായി സിപിഎം കുടുംബത്തില്‍ പെട്ടയാളാണ്. അദ്ദേഹവും കുടുംബവും ഗള്‍ഫിലായിരുന്ന സമയത്ത് ഡിവൈഎഫ്‌ഐ ക്യാമ്പംഗങ്ങള്‍ക്ക് താമസിക്കാന്‍ അടച്ചിട്ട വീട് പോലും തുറന്നു നല്‍കിയ സിപിഎമ്മിന്റെ സന്തത സഹചാരിയാണ് മൊയ്തീന്‍ കുട്ടി. പാര്‍ട്ടിയെയും സിപിഎം നേതാക്കളെയും കയ്യയച്ച് സഹായിച്ചതിനുള്ള പ്രതിഫലമായാണ് കേസ് തേച്ചു മായ്ച്ചു കളയാന്‍ പാര്‍ട്ടി തലത്തിലും പൊലീസ് തലത്തിലും നടന്ന ഗൂഢാലോചനകളെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

teatre

പ്രതി കെഎംസിസി പ്രവര്‍ത്തകനാണെന്ന തരത്തില്‍ നടക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രവാസി ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതായും കെഎംസിസി ഭാരവാഹികള്‍ വ്യക്തമാക്കി.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Theatre girl attack case accused is not a KMCC sympathizer

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X