ബ്രാന്‍ഡിലെ പുതുമകളുമായി തീമ ഗ്രൂപ്പ് യു.എ.ഇ വിപണിയില്‍
ദുബായ്: യു.എ.ഇലെ പ്രമുഖ വ്യവസായ ശ്യംഗലയായ തീമ ഗ്രൂപ്പ് ബ്രാന്‍ഡില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി വിപണിയിലിറക്കി. റിയല്‍ എസ്‌റ്റേറ്റ് ,ഫുഡ് സ്റ്റഫ് ,കമ്പ്യൂട്ടര്‍ വിപണനവിതരണ രംഗത്ത് 20 വര്‍ഷത്തെ പരിചയ സമ്പത്താണ് ഗ്രൂപ്പിനുള്ളത്. വളര്‍ച്ചയുടെ പാതയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത് കൂടുതല്‍ മേഖലകളിലേക്ക് ചുവടുറപ്പിക്കാന്‍ കമ്പനിക്ക് സഹായകരമാകുമെന്ന് കമ്പനി വാക്താക്കള്‍ ദുബായിയില്‍ അറിയിച്ചു.
റീബ്രാന്‍ഡിങ്ങിനോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കമ്പനിയുടെ പുതിയ ലോഗോ ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കാമിസ് ആതിക് ബിന്‍ ലഹിജ്, ഡയറക്ടര്‍മാരായ ഹൈദര്‍ തങ്ങള്‍, സലീം പറമ്പത്ത്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ നൗഷാദ് ചേരിയില്‍, ഫാദില്‍ ബിന്‍ മനാഫ്, സെയില്‍സ് മാനേജര്‍ ജെബിന്‍ റോഷ്, റസല്‍ മൂക്കാട്ട് എന്നിവരും പങ്കെടുത്തു.

ഗള്‍ഫിലെ മറ്റ് രാജ്യങ്ങളിലും കമ്പനിയുടെ നിക്ഷേപം ഇരട്ടിപ്പിക്കാനും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും കമ്പനി ഒരുങ്ങുകയാണെന്നും, പുതിയ സാഹചര്യങ്ങള്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണെന്നും ഗ്രൂപ്പ് എം.ഡി മുസ്തഫ മുഹമ്മദ് പറഞ്ഞു. ഗ്രുപ്പിന് കീഴിലുള്ള എല്ലാ ഉത്പന്നങ്ങളും പുതിയ ലോഗോ പാക്കേജിലായിരിക്കും ഇനി കമ്പനി വിപണിയിലിറക്കുക.












Click it and Unblock the Notifications