Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമീണ നന്മ വീണ്ടെടുത്ത് 'തെന്നല്‍ യുഎഇ' സ്‌നേഹഗീതം അരങ്ങേറി

അജ്മാന്‍: യുഎഇ യില്‍ വസിക്കുന്ന തെന്നലക്കാരുടെ കൂട്ടായ്മയായ 'തെന്നല്‍ യുഎഇ' ഒരുക്കിയ നാട്ടുകൂട്ടവും സര്‍ഗ്ഗസന്ധ്യയും അജ്മാനിലെ ഗ്രാന്‍ഡ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉത്സവപ്രതീതി തീര്‍ത്തു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെ നടന്ന വര്‍ണാഭമായ ചടങ്ങില്‍ നാടിന്റെ നന്മ മരം തീര്‍ക്കാന്‍ യുഎഇ യുടെ വിദൂര ദേശങ്ങളില്‍ വസിക്കുന്ന തെന്നലക്കാര്‍ പോലും അണിചേര്‍ന്നു. സീനിയര്‍ റേഡിയോ ആര്‍ ജെ മെലീനാ പ്രിയയുടെ മോട്ടിവേഷന്‍ സെഷനോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

thennal30

സരസമായ ഭാഷയില്‍ ആഴത്തിലുള്ളതും ഏറെ പഠനാര്‍ഹവുമായ രീതിയില്‍ വിഷയമവതരിപ്പിച്ച മെലീനയുടെ വാക്ക് ചാരുത സദസ്സിനെ ഊര്‍ജ്ജസ്വലമാക്കി. തുടര്‍ന്ന് നടന്ന ചരിത്ര, സാംസ്‌കാരിക സെമിനാറില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ട പ്രഗത്ഭരാണ് അണിനിരന്നത്. ഐക്യപ്പെടലിന്റെ സന്ദേശവും ഐക്യപ്പെട്ടവരുടെ വിജയഗാഥകളും എടുത്തു പറഞ്ഞാണ് ചീഫ് ഗസ്റ്റ് കൂടിയായ സീനിയര്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ നിസാര്‍ സൈദ് സദസ്സിനെ കയ്യിലെടുത്തത്.

thennal61

തെന്നലയുടെ ചരിത്ര പശ്ചാത്തലങ്ങളെ പരാമര്‍ശിച്ചും മെട്രോ ജീവിതത്തില്‍ ഇത്തരം ഒത്തുക്കൂടലുകള്‍ ബാക്കിയാകുന്ന നന്മകളെ ഉദാഹരിച്ചും ആകര്‍ഷകമായ വിഷയമവതരിപ്പിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ എം സി എ നാസറും ചടങ്ങിനെ ധന്യമാക്കി. മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകകള്‍ തീര്‍ക്കുമ്പോഴും വിനയാന്വിതനായി മുന്നേറുന്ന പ്രവാസിഭാരതി പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരിക്ക് തെന്നല ഗ്രാമത്തിന്റെ ആദരം ചടങ്ങില്‍ സമര്‍പ്പിക്കപ്പെട്ടു.

thennal103

തെന്നലയില്‍ പ്രവാസലോകത്തേക്ക് എത്തിയവരുടെ കൈപിടിച്ചുയര്‍ത്താന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള തോണ്ടാലി ഹംസ മദനി, തോട്ടോളി ബാവ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് തെന്നലയില്‍ നിന്നും പ്രവാസ ലോകത്തെത്തിയ വിവിധ തലമുറക്കാരായ കലാകാരന്മാരുടെ വ്യത്യസ്ത പരിപാടികളും അരങ്ങേറി. ഒരൊറ്റ നാടിന്റെ മക്കളായി കഴിഞ്ഞ ശേഷം വിവിധ കാലങ്ങളിലായി യു എ ഇ യുടെ വിവിധ ഭാഗങ്ങളിലേക്ക് ജീവിതം പറിച്ചുനട്ട നൂറുകണക്കിന് തെന്നലക്കാരുടെ പരസ്പരമുള്ള കൂടിച്ചേരല്‍ എന്നതിലപ്പുറം ഒരു നാട്ടുനന്മയുടെ യഥാര്‍ത്ഥ വീണ്ടെടുപ്പായി 'തെന്നല്‍ യു എ ഇ' സര്‍ഗോത്സവ് മാറി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ജീവകാരുണ്യ മേഖലയിലുള്‍പ്പെടെ വിവിധ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമ കൂട്ടായ്മയാണ് തെന്നല്‍ യു എ ഇ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+