പ്രബന്ധം, ചെറുകഥ മത്സരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യു. എ. ഇ. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബന്ധം, ചെറുകഥാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. യു. എ. ഇയിലെ മലയാളികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍: ബയോമെട്രിക് വിവരങ്ങള്‍ നല്‍കരുതെന്ന് യുഐഡിഎഐ

'സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സമകാല പ്രസക്തി' (പ്രബന്ധം),'ശാന്തിതീരം' (ചെറുകഥ) എന്നിവയാണ് മത്സര വിഷയങ്ങൾ. രചനകൾ A4 സൈസ് വെള്ള പേപ്പറിൽ 10 പേജിൽ കവിയാൻ പാടില്ല. sargamela17@gmail.com എന്ന ഇ. മെയിൽ വിലാസത്തിലേക്ക് 2017 നവമ്പർ 15 ന് മുമ്പ് അയക്കുന്ന രചനകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. മത്സരാർത്ഥിയുടെ പേരും ഫോൺ നമ്പറും കൃത്യമായി ഉൾപ്പെടുത്തേണ്ടതാണ്.

uae

നവവർ 30ന് മത്സരഫലം പ്രഖ്യാപിക്കും. ഡിസംബർ രണ്ടിന് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 050 655 3886 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

English summary
thesis, stories are invited for competition

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്