ജെറ്റ് എയര്‍വേസിന്റെ 'തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേസ്' പ്രചാരണ പരിപാടിക്കു തുടക്കമായി
ഇന്ത്യക്കാരുടെ പ്രിയമേറിയ ഫ്‌ളൈറ്റ് സര്‍വീസായി ജെറ്റ് എയര്‍വേസിനെ അവതരിപ്പിക്കുകയാണ് ഈ പ്രചാരണ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധിക്രതര്‍ അറിയിച്ചു.
ദുബായ്: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ് ആയ ജെറ്റ് എയര്‍വേസ് 'തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേസ്' സംയോജിത വിപണി പ്രചാരണ പരിപാടിക്കു രൂപം നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്കു മടങ്ങുന്ന ഇന്ത്യക്കാരുടെ പ്രിയമേറിയ ഫ്‌ളൈറ്റ് സര്‍വീസായി ജെറ്റ് എയര്‍വേസിനെ അവതരിപ്പിക്കുകയാണ് ഈ പ്രചാരണ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധിക്രതര്‍ അറിയിച്ചു. ജെറ്റ് എയര്‍വേസിന്റെ പ്രധാന വിപണികളായ ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവയടങ്ങിയ ഗള്‍ഫ് മേഖലകളില്‍ അടുത്തയാഴ്ച ഈ പ്രചാരണ പരിപാടിക്കു തുടക്കമിടും.
ഗള്‍ഫിനും ഇന്ത്യയ്ക്കും ഇടയില്‍ യാത്ര ചെയ്യുമ്പോള്‍ ജെറ്റ് എയര്‍വേസും പങ്കാളിയായ ഇത്തിഹാദ് എയര്‍വേസും അവരുടെ അതിഥികള്‍ക്കു ലഭ്യമാക്കിയിട്ടുള്ള വിപലുമായ ഫ്‌ളൈറ്റ് സര്‍വീസ് ശൃംഖലയേയും മറ്റു സൗകര്യങ്ങളേയും ഇന്ത്യന്‍ ആതിഥ്യ അനുഭവങ്ങളേയുമാണ് പ്രചാരണ പരിപാടിയില്‍ എടുത്തു കാട്ടുന്നത്. ഗള്‍ഫും ഇന്ത്യയും തമ്മിലുള്ള കണക്ഷനു പുറമേ അബുദാബി, ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ എന്നീ എയര്‍ലൈന്‍ ഗേറ്റ്‌വേ വഴി യുഎസിലേക്കും കാനഡയിലേക്കും സൗകര്യപ്രദമായ കണക്ഷന്‍ സര്‍വീസസ് ജെറ്റ് എയര്‍വേസ് ലഭ്യമാക്കിയിട്ടുണ്ട്.

അറബ്, ജിസിസി പൗരന്മാര്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ ഈ പ്രചാരണപരിപാടികള്‍ സഹര്‍ഷം സ്വാഗതം ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് ജെറ്റ് എയര്‍വേസിന്റെ ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്, ആന്‍ഡ് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷക്കീര്‍ കന്താവാല പറഞ്ഞു. ആറാഴ്ച നീണ്ടു നില്‍ക്കു പ്രചാരണ പരിപാടിക്ക് പ്രാദേശിക പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടിമാധ്യമങ്ങളേയും റേഡിയോ ചാനലുകളേയും ഡിജിറ്റല്‍, സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങിയവയെ ഉപയോഗപ്പെടുത്താനും ജെറ്റ് എയര്‍വേസ് ഉദ്ദേശിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ വിമാനങ്ങളുടെ ശേഖരമാണ് കമ്പനിയുടേത്. ശരാശരി 7.33 വര്‍ഷമാണ്.
ബോയിംഗ് 777300 ഇആര്‍, എയര്‍ബസ് എ 330200/300, പുതുതലമുറ ബോയിംഗ് 737, എടിആര്‍ 72500/600 തുടങ്ങിയവ ഉള്‍പ്പെടെ 117 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. എയര്‍ സെര്‍ബിയ, എയര്‍ സിഷ്വല്‍സ്, അലിറ്റാലിയ, ഇത്തിഹാദ് എയര്‍വേസ്, ഡാര്‍വിന്‍ എയര്‍വേസ്, നികി തുടങ്ങിയവയോട് ജെറ്റ് എയര്‍വേസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.












Click it and Unblock the Notifications