തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിന് ദുബായില്‍ തീപിടിച്ചു...കത്തിയത് എമിറേറ്റ്സ് വിമാനം
ദുബായ്: കേരളത്തില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന് തീ പിടിച്ചു. ദുബായ് വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. ലാന്‍ഡിങ്ങിനിടെ എന്‍ജിന് തീ പിടിയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു അപകടം സംഭവിച്ചത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 521 വിമാനത്തിനാണ് തീ പിടിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരും ജീവനക്കാരും അടക്കം 282 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ലാന്‍ഡിങ്ങിനിടെയാണ് എന്‍ജിനില്‍ തീപടര്‍ന്നത്. യാത്രക്കാരെ എമന്‍ജന്‍സി വാതിലിലൂടെ സുരക്ഷിതരായി പുറത്തിറക്കി. തുടര്‍ന്ന് ടെര്‍മിനല്‍ 3 ലെ റണ്‍വേ അടച്ചിട്ടിരിയ്ക്കുകയാണ്.
വിമാനം ആദ്യം ലാൻഡ് ചെയ്യാൻ ശ്രമിയ്ക്കുയും പിന്നീട് പറന്നുയരുകയും ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എൻജിന് തീപിടിച്ചതോടെ യാത്രക്കാർ എമർജൻസി എക്സിറ്റിലൂടെയാണ് രക്ഷപ്പെട്ടത്. വിമാനത്തിൽ നിന്ന് താഴെയിറങ്ങിയ യാത്രക്കാർ റൺവേയിലൂടെ ഇറങ്ങി ഓടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എമർജൻസി എക്സിറ്റിലൂടെ രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനെ താഴെ വീണ് ചില സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അത്ഭുതകരമായാണ് യാത്രക്കാരും വിമാന ജീവനക്കാരും രക്ഷപ്പെട്ടത്.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])












Click it and Unblock the Notifications