മലയാളിയെ തേടി ദുബായിൽ ഭാഗ്യം !; നറുക്കെടുപ്പിൽ ഏഴരക്കോടി രൂപ; പുളളിക്കാരൻ തിരുവനന്തപുരം സ്വദേശി
അബുദാബി: തിരുവനന്തപുരം സ്വദേശിയായ 50 - കാരനെ തേടി ഭാഗ്യത്തിന്റെ പെരുമഴ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീന് ഏഴര കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) കിട്ടിയത്.
ഇതാദ്യമായാണ് റിയാസിന് സമ്മാനം ലഭിച്ചത്. സുഹൃത്തുക്കളും മറ്റ് ബന്ധുക്കളും അടക്കം ഒമ്പത് പേർ ചേർന്നാണ് മില്യനയർ സീരീസ് 391 ടിക്കറ്റ് എടുത്തത്. മെയ് 27 നാണ് ഓൺലൈനിൽ നിന്നും ഇവർ ടിക്കറ്റ് സ്വന്തമാക്കിയത്. 4330 നമ്പർ ടിക്കറ്റിൽ നിന്നും നേടിയ ഈ സമ്മാനത്തുക തുല്യമായി പങ്കിടാനാണ് ഇപ്പോൾ ഇവരുടെ തീരുമാനം.

30 വർഷക്കാലമായി യു എ ഇയിൽ താമസിച്ചു വരികയാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീൻ. ഇക്കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം അബുദാബിയിൽ ഏവിയേഷൻ കമ്പനിയിൽ ജോലി ചെയ്യുന്നു. ഇടയ്ക്കിടയ്ക്ക് ഇത്തരത്തിലുള്ള ഭാഗ്യ പരീക്ഷണങ്ങൾ തന്റെ ജീവിതത്തിൽ റിയാസ് നടത്താറുണ്ട്.
പലതവണയായി തനിച്ചായിരുന്നു ഭാഗ്യ പരീക്ഷണം നടത്തിയിരുന്നത്. എന്നാൽ, ഇക്കഴിഞ്ഞ നാല് കൊല്ലമായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെയാണ് ടിക്കിറ്റ് എടുത്തു വന്നത്. സാധാരണ ദുബായ് ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ് എന്നീ ടിക്കറ്റുകളാണ് റിയാസ് ഭാഗ്യ പരീക്ഷണം നടത്തുന്നത്. എന്നാൽ, ഏറെ നാളത്തെ ഈ കാത്തിരിപ്പുകൾക്കൊടുവിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അടുത്ത ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്.
തന്റെ മക്കളുടെ ജീവിതത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഈ തുക അവർക്കു വേണ്ടി ചിലവഴിക്കുന്നു റിയാസ് മനോരമ ഓൺലൈൻ ന്യൂസിനോട് വ്യക്തമാക്കി. 1999 - ൽ ആയിരുന്നു മില്ലേനിയം മില്യനയർ പ്രമോഷൻ ആരംഭിച്ചത്. ഇതിൽ, പലരും ഭാഗ്യ പരീക്ഷണങ്ങൾക്ക് വിധേയമായി വിജയികൾ ആയിട്ടുണ്ട്. എന്നാൽ, 10 ലക്ഷം ഡോളർ നേടിയ 191-ാമത്തെ ഇന്ത്യക്കാരനായി റിയാസ് മാറുകയായിരുന്നു.
അതേസമയം, അബുദാബിയിൽ എൻജിനീയറായ ജിപ് സീനയാണ് റിയാസിന്റെ ഭാര്യ. മൂത്തമകൾ അഫ്റ റിയാസ് ജോർജിയയിൽ മെഡിക്കൽ വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൾ ഫർഹ റിയാസ് അബുദാബി സൺറൈസ് ഇംഗ്ലീഷ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.
അതേസമയം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ആണെന്നാണ് റിപ്പോർട്ടുകൾ. ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും സി ഇ ഒയുമായ കോം മക്‌ലോഗ്ലിൻ ആണ് നറുക്കെടുത്തത്.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
അതേസമയം, മറ്റു നറുക്കെടുപ്പുകളിൽ ബെന്റ്‌ലി ഫ്ലൈയിങ് സ്പർ വി8 കാർ നേടി. ദുബായിൽ താമസിക്കുന്ന അൾജീരിയൻ പൗരനായ മുഹമ്മദ് അസ്‌കൗരിയെ തേടിയാണ് ഭാഗ്യം എത്തിയത്. പാകിസ്ഥാൻകാരനായ എഹ്‌സാൻ നസീറിന് ബി എം ഡബ്ല്യു എഫ് 900 എക്‌സ് ആർ മോട്ടോർ ബൈക്കും ദുബായ് ആസ്ഥാനമായി ഉളള പലസ്തീൻ പൗരനായ മഹ്മൂദ് അൽ ഖെദ്രയ്ക്ക് ബി എം ഡബ്ല്യു എഫ് 850 ജി എസ് മോട്ടോർ ബൈക്കും സമ്മാനം ലഭിച്ചു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications