ഷവര്‍മ സ്റ്റാളില്‍ നിന്നാണ് പ്രതി കത്തിയെടുത്തത്; നെസ്റ്റോ ജീവനക്കാരന്‍ ഹക്കീം വന്നത് പ്രശ്‌നപരിഹാരത്തിന്
ദിവസങ്ങള്‍ക്ക് മുമ്പാണ് ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്

ദുബായ്: മാസങ്ങള്‍ക്ക് മുമ്പാണ് അബ്ദുല്‍ ഹക്കീം നാട്ടിലെത്തി ഷാര്‍ജയിലേക്ക് മടങ്ങിയത്. നെസ്റ്റോയിലെ ജീവനക്കാരനായ അദ്ദേഹത്തിന്റെ മരണം എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്. പാകിസ്താന്‍ സ്വദേശിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹക്കീമിനെ കുറിച്ച് എല്ലാവര്‍ക്കും പറയാനുള്ളത് നല്ലതുമാത്രം.
മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാന്‍ ഹക്കീം എപ്പോഴും ശ്രമിച്ചിരുന്നുവെന്നും എല്ലാവരോടും സൗമ്യനായിട്ടാണ് ഇടപെട്ടിരുന്നതെന്നും എന്നാല്‍ ജോലി കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് ബുതീനയിലെ കഫ്തീരിയയില്‍ വച്ച് ആക്രമിക്കപ്പെട്ട ഹക്കീമിന് സംഭവിച്ചത്...

പാലക്കാട് സ്വദേശി
പാലക്കാട് തൃക്കാക്കല്ലൂല്‍ സ്വദേശിയാണ് അബ്ദുല്‍ ഹക്കീം. ജോലി ചെയ്യുന്ന നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിനടുത്ത കഫ്തീരിയയില്‍ വച്ചാണ് ഹക്കീം ആക്രമിക്കപ്പെട്ടത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം നാട്ടില്‍ വന്ന് മടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലേക്ക് തിരിച്ചിരുന്നു. സഹപ്രവര്‍ത്തകന്റെ പ്രശ്‌ന പരിഹാരത്തിനാണ് ഹക്കീം കഫ്തീരിയയില്‍ എത്തിയത്.

സംഭവിച്ചത് ഇതാണ്
നെസ്റ്റോ ജീവനക്കാര്‍ ഒഴിവ് വേളയില്‍ എത്താറുള്ള കഫ്തീരിയയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി മലപ്പുറം സ്വദേശി ഫവാസും പാകിസ്താന്‍ സ്വദേശിയും തമ്മില്‍ തര്‍ക്കമുണ്ടായി. പാകിസ്താന്‍ സ്വദേശി ഫവാസിന്റെ മുഖത്തേക്ക് ചായ ഒഴിച്ചതായും പറയപ്പെടുന്നു. പ്രശ്‌ന പരിഹാരത്തിനാണ് ഹക്കീം കഫീതീരിയിയല്‍ എത്തിയത്. ഈ വേളയില്‍ പാകിസ്താന്‍ സ്വദേശി പ്രകോപിതനായി.

പ്രതി മറ്റുള്ളവരെയും ആക്രമിച്ചു
ഷവര്‍മ സ്റ്റാളില്‍ നിന്ന് കത്തിയെടുത്ത് പ്രതി ഹക്കീമിന്റെ കഴുത്തിന് കുത്തുകയായിരുന്നു. ഇയാള്‍ മറ്റുള്ളവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഈ വേളയിലാണ് ഈജിപ്ത് സ്വദേശിക്ക് പരിക്കേറ്റത്. പിന്നീട് പോലീസ് എത്തി പ്രതിയെ കീഴ്‌പ്പെടുത്തി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹക്കീമിനെ രക്ഷിക്കാനായില്ല. പരിക്കേറ്റവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

ജോലിയിലെ ആത്മാര്‍ഥത
എട്ട് വര്‍ഷമായി നെസ്‌റ്റോ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഹക്കീം. പാക്കിങ് ജോലിയാണ് ആദ്യം ചെയ്തിരുന്നത്. പിന്നീട് ഘട്ടങ്ങളായി സ്ഥാനക്കയറ്റം കിട്ടി ഫ്രണ്ട്-എന്‍ഡ് മാനേജറായി. സഹപ്രവര്‍ത്തകരോട് മികച്ച ബന്ധം പുലര്‍ത്തിയിരുന്നുവത്രെ ഹക്കീം. ജോലിയോടുള്ള ആത്മാര്‍ഥതയാണ് സാധാരണ ജോലിയില്‍ നിന്ന് ഉയര്‍ന്ന് മാനേജര്‍ പദവിയിലെത്താന്‍ ഹക്കീമിന് തുണയായത്.

മൃതദേഹം നാട്ടിലേക്ക്
മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നെസ്‌റ്റോ അധികൃതര്‍ അറിയിച്ചു. ഹക്കീമിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ആര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല. അടുത്തിടെ നാട്ടില്‍ വന്ന് ഗള്‍ഫിലേക്ക് മടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഹക്കീമിനൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ തിരിച്ച് നാട്ടിലെത്തിയത്. ഹംസ-സക്കീന ദമ്പതികളുടെ മകനാണ് ഹക്കീം. ഷഹാനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.












Click it and Unblock the Notifications