ഇതാ കിടിലന്‍ റംസാന്‍ ഓഫർ: യുഎഇയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവരാം 100 ഗ്രാം സ്വർണം, ചെയ്യേണ്ടത്
മഹ്‌സൂസിന്റെ ആദ്യ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പില്‍ 10,0000 ദിര്‍ഹം സമ്മാനമായിരുന്ന മലയാളിയായ ഗ്രാഫിക് ഡിസൈനർ ദിപീഷിന് ലഭിച്ചത്

റംസാന്‍ മാസം ആരംഭിക്കാനിരിക്കെ പുതിയ സന്തോഷവാർത്തയുമായി യു എ ഇയിലെ ജനപ്രിയ ലോട്ടറി നടത്തിപ്പുകാരായ മഹ്സൂസ്. പ്രത്യേക റംസാന്‍ ക്യാമ്പയ്നിന്റെ ഭാഗമായി എല്ലാ ആഴ്ചയും സ്വർണ്ണം സമ്മാനമായി നല്‍കുന്ന പുതിയ സമ്മാന ഘടനയാണ് ലോട്ടറി നടത്തിപ്പുകാർ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ നല്‍കി വരുന്ന ഗ്രാൻഡ് പ്രൈസ് ആയ 20,000,000 ദിര്‍ഹത്തിനും ഓരോ ആഴ്ച്ചയും നൽകുന്ന ഗ്യാരണ്ടീഡ് റാഫ്‍ള്‍ നറുക്കെടുപ്പ് സമ്മാനമായ 1,000,000 ദിര്‍ഹത്തിനും പുറമെയാണ് സ്വർണം കൂടി സമ്മാനം നല്‍കുമെന്ന പ്രഖ്യാപനം.

മഹ്സൂസ് ലോട്ടറിയുടെ റംസാന്‍ ഓഫർ
പുതിയ കാമ്പെയ്‌ൻ മാർച്ച് 25 ശനിയാഴ്ച ആരംഭിക്കും. റംസാൻ മാസം മുഴുവൻ ഇത് ബാധകമായിരിക്കും. ആഴ്ച്ചതോറും സ്വര്‍ണനാണയങ്ങള്‍ വിജയികള്‍ക്ക് നേടാന്‍ സാധിക്കും. ആദ്യ ആഴ്ച്ചയിൽ നൂറ് ഗ്രാം മൂല്യമുള്ള 10 സ്വര്‍ണ നാണയങ്ങളാണ് നേടാനാകുക. അതായത് ഒരു കിലോയോളം സ്വർണം ആകെ സമ്മാനമായി നല്‍കും.

"വിശുദ്ധ റമദാൻ മാസം എന്നത് ദാനത്തെക്കുറിച്ചാണ് പറയുന്നത്. ഞങ്ങളുടെ പങ്കാളികൾക്ക് വലിയ വിജയം നേടാനും നല്ല ജീവിതത്തിലേക്ക് പ്രവേശിക്കാനുമുള്ള സുവർണ്ണാവസരങ്ങൾ നൽകിക്കൊണ്ട് മഹ്‌സൂസിൽ ആ ധാനശീലനത്തിലെ പാരമ്പര്യം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," മഹ്സൂസ് മാനേജിംഗ് ഓപ്പറേറ്ററായ സിഇഒ ഫരീദ് സാംജി പറയുന്നു.

മഹ്‌സൂസിലെ ഓരോ പങ്കാളിത്തവും
"ഏറ്റവും കൂടുതൽ ആവശ്യമുള്ളവരുടെ ജീവിതത്തിൽ കാര്യമായ മാറ്റം വരുത്താനുള്ള ഞങ്ങളുടെ ശ്രമം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ ആളുകളിലേക്ക് എത്താനുള്ള അവസരം റംസാന്‍ നൽകുന്നു, മഹ്‌സൂസിലെ ഓരോ പങ്കാളിത്തവും ഈ ശ്രമത്തിനുള്ള പരോക്ഷ സംഭാവനയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സമ്മാന ഘടനയുടെ ഭാഗമായി, മഹ്‌സൂസ് അടുത്തിടെ അതിന്റെ പ്രതിവാര സമ്മാനങ്ങൾ അപ്‌ഗ്രേഡുചെയ്‌തു, അതേസമയം ആളുകള്‍ക്ക് പഴയത് പോലെ തന്നെ മത്സരത്തില്‍ പങ്കെടുക്കാം. 35 ദിർഹത്തിന്, പങ്കെടുക്കുന്നവർ ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങി ഗ്രാൻഡ് ഡ്രോ അടങ്ങുന്ന പ്രതിവാര നറുക്കെടുപ്പിന്റെ ഭാഗമാവാന്‍ സാധിക്കും, പുതിയ സമ്മാനമായ 20 മില്യൺ ദിർഹവും പുതിയ പ്രതിവാര റാഫിൾ ഡ്രോയും നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇത് എല്ലാ ആഴ്ചയും ഒരു വ്യക്തിക്ക് ഒരു ദശലക്ഷം ഡോളർ നല്‍കും.

മലയാളികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ക്ക്
അതേസമയം, മലയാളികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ക്കാണ് മഹ്സൂസിലൂടെ സമ്മാനം ലഭിച്ചിരിക്കുന്നത്. മഹ്‌സൂസിന്റെ ആദ്യ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പില്‍ 10,0000 ദിര്‍ഹം സമ്മാനമായിരുന്ന മലയാളിയായ ഗ്രാഫിക് ഡിസൈനർ ദിപീഷിന് ലഭിച്ചത്. ദുബായില്‍ നടന്ന 119-ാമത് വീക്ക്‌ലി നറുക്കെടുപ്പില്‍ ആണ് ദിപീഷിന് സമ്മാനം തേടിയെത്തിയിരിക്കുന്നത്.

മഹ്സൂസ് ഇ-മെയില്‍ വഴിയാണ് പത്ത് ലക്ഷം ദിര്‍ഹം രൂപ ലോട്ടറി നേടിയ വിവരം ദിപീഷിനെ അറിയിക്കുന്നത്. ആദ്യം മെയില്‍ വന്നപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ല. വല്ല ഫേക്ക് മെസേജുമായിരിക്കും എന്നായിരുന്നു കരുതിയത്. എന്നാല്‍ പിന്നീട് ഭാര്യയോടും സുഹൃത്തുക്കളോടും പറഞ്ഞ് കാര്യം സത്യമാണോയെന്ന് തിരക്കുകയായിരുന്നു എന്നും ദിപീഷ് പറഞ്ഞു.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications