നാട്ടിലേക്ക് സ്വര്‍ണവുമായി പോകാനാണോ പ്രവാസികളുടെ പ്ലാന്‍..!!? എങ്കില്‍ ഇക്കാര്യം ശ്രദ്ധിച്ചോ
കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വലിയ അളവില്‍ സ്വര്‍ണം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. ഇന്ത്യയിലേക്ക് ആണ് അധികവും ഇത്തരത്തില്‍ വരുന്നത്. ഇതില്‍ നിയമപരമായി വരുന്നതും അല്ലാത്തതുമായ നിരവധി സ്വര്‍ണങ്ങള്‍ ഉണ്ട്. പലപ്പോഴും എയര്‍പോര്‍ട്ടുകളില്‍ രേഖകളില്ലാതെ സ്വര്‍ണമായി വരുന്നവര്‍ കുടുങ്ങാറുണ്ട്. പ്രവാസികളായിരിക്കും ഇതില്‍ ഭൂരിഭാഗവും.
ഇപ്പോഴിതാ സ്വര്‍ണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളുമായി കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് കുവൈത്തിലെ പുതിയ നിര്‍ദേശം. പുതിയ നിബന്ധന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ് എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളും കൊണ്ടുപോകുന്നവര്‍ക്ക് ഇത് സംബന്ധിച്ച രേഖകള്‍ ശരിയാക്കാന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ തന്നെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നും ഇത് എല്ലാവരും പ്രയോജനപ്പെടുത്തണം എന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ ഒരു ദിവസം മുന്‍പ് തന്നെ കൊണ്ടുപോകുന്ന സാധനങ്ങളുടെ രസീതുകള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും കസ്റ്റംസിന് മുന്നില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ഇവ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ അനുമതി പത്രം നല്‍കിയാല്‍ മാത്രമെ ഈ സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കൂ. യാത്രക്കായി വരുമ്പോള്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടറെ ഈ അനുമതി പത്രം കാണിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. കുവൈത്തില്‍ നിന്ന് വലിയ അളവില്‍ സ്വര്‍ണം വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
അതേസമയം സ്ത്രീകള്‍ അവരുടെ വ്യക്തിഗത ഉപയോഗത്തിനായി ധരിക്കുന്ന ആഭരണങ്ങള്‍ക്ക് പുതിയ നിര്‍ദേശം ബാധകമല്ല എന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം വിദേശത്തേക്ക് കൊണ്ടുപോകുന്നതിനാണ് മുന്‍കൂര്‍ അനുമതി പത്രം അടക്കമുള്ള രേഖകള്‍ ആവശ്യമുള്ളത്. കൊണ്ടുപോകുന്ന സ്വര്‍ണത്തിന്റെ ഔദ്യോഗിക രേഖകള്‍ തന്നെ ഹാജരാക്കിയാല്‍ മതി.
അങ്ങനെ എങ്കില്‍ യാത്രാ നടപടികള്‍ കൂടുതല്‍ സുഗമമാവും. സ്വര്‍ണം നിയമപരമായി വാങ്ങിയതാണെന്ന് ഇതിലൂടെ അധികൃതരെ ബോധ്യപ്പെടുത്താനാണ് ഔദ്യോഗിക രേഖകള്‍ കൈവശം വെക്കേണ്ടത്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കാര്‍ കൂടുതലും വിദേശത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരുന്നവരാണ്. അതിനാല്‍ തന്നെ കുവൈത്തിലെ പുതിയ നിര്‍ദേശം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നതും ഇന്ത്യക്കാരെ ആയിരിക്കും.












Click it and Unblock the Notifications